ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Sunday, 16 August 2015

അല്ലാഹുവിനെ തോല്‍പ്പിച്ച നീൽ ആംസ്ട്രോങ് !!!


* ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല. [55:33]  http://quran.com/55/33

O company of jinn and humans, if you are able to pass through, to exit from, the confines, the regions, of the heavens and the earth, then pass through!
a command [meant] to challenge them to what they are incapable of [doing]. You will not pass through except with a sanction, [except] with some power, and you have no power for such a thing. [Tafsir Al-Jalalayan]

അപ്പൊ ഭൂമിക്ക് വെളിയില്‍ ഉള്ള Satelite ഉം ഉപഗ്രഹങ്ങളും ഒക്കെ എങ്ങനെ ഭൂമിക്ക് പുറത്ത് കിടന്നു ??? ചന്ദ്രനില്‍ എങ്ങനെ മനുഷ്യന്‍ കാലുകുത്തി ??? അപ്പൊ സര്‍വ്വശക്തന്‍ ആയ അല്ലാഹുവിനെ മനുഷ്യന്‍ തോല്‍പ്പിച്ചു !! 

നീൽ ആൽഡെൻ ആംസ്ട്രോങ് - ചന്ദ്രനില്‍ കാലു കുത്തിയ ആദ്യ മനുഷ്യന്‍

ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആയിരുന്നു നീൽ ആൽഡെൻ ആംസ്ട്രോങ്. 1930 ആഗസ്റ്റ് 5൹ അമേരിക്കയിലെ ഓഹിയോക്കടുത്തുള്ള വാപ്പാക്കൊനേറ്റ എന്ന സ്ഥലത്തായിരുന്നു ജനനം[1]. ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ മനുഷ്യനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പ്രഥമബഹിരാകാശയാത്ര 1966ൽ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശയാത്ര അപ്പോളൊ 11ൽ മിഷൻ കമാന്റർ പദവിയിൽ ചന്ദ്രനിലേക്കുള്ള യാത്രയായിരുന്നു. 1969 ജൂലൈ 20ന് ഇദ്ദേഹവും ബസ് ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങി 2.5 മണിക്കൂർ അവിടെ ചെലവഴിച്ചു. ആസമയത്ത് മൈക്കിൾ കോളിൻസ് വാഹനത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. 1978 ഒക്ടോബർ 1ന് ഇദ്ദേഹത്തിന് കോൺഗ്രഷനൽ സ്പേസ് മെഡൽ ഓഫ് ഓണർ ലഭിച്ചു.
ബഹിരാകാശസഞ്ചാരിയാവും മുമ്പ് ആംസ്ട്രോങ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലായിരുന്നു. കൊറിയൻ യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സ് (NACA) ഹൈ സ്പീഡ് ഫ്ലൈറ്റ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകൾ നടത്തി. ഗവേഷക പൈലറ്റ് എന്ന നിലയിൽ എഫ്-100 സൂപ്പർ സേബർ എ ആന്റ് സി എയർക്രാഫ്റ്റ്, എഫ്-101 വൂഡൂ, ലോക്ഹീഡ് F-104എ സ്റ്റാർഫൈറ്റർ എന്നിവയിൽ പ്രൊജക്ട് പൈലറ്റ് ആയി പ്രവർത്തിച്ചു. ബെൽ എക്സ്-1ബി, ബെൽ എക്സ്-5, നോർത്ത് അമേരിക്കൻ എക്സ്-15, എഫ്-105 തണ്ടർചീഫ്, എഫ്-106 ഡെൽറ്റ ഡാർട്ട്, B-47 സ്ട്രാറ്റോജെറ്റ്, കെസി-135 സ്ട്രാറ്റോടാങ്കർ, പാർസെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്. 2012 ഓഗസ്റ്റ് 25-ന് അന്തരിച്ചു[2].

Source : https://ml.wikipedia.org/wiki/നീൽ_ആംസ്ട്രോങ്
Share:

2 comments:

  1. Quran nte ashayangal manassilakkade ithu pole vidditharam type cheyyarud.
    7 akashangal kadannu chennal mathrame sworgathilu naragathilum allahuvinte aduthum ethicheran pattukayullu manushyan ithuvare onnam akasham polum kadannu poyittilla. Ad kadannu pokanamenkil allahuvinte sanidyam venam.
    A sanidhyam llathe oru manushyarkum jinninum angot pokan sadikilla

    ReplyDelete
  2. Quran nte ashayangal manassilakkade ithu pole vidditharam type cheyyarud.
    7 akashangal kadannu chennal mathrame sworgathilu naragathilum allahuvinte aduthum ethicheran pattukayullu manushyan ithuvare onnam akasham polum kadannu poyittilla. Ad kadannu pokanamenkil allahuvinte sanidyam venam.
    A sanidhyam llathe oru manushyarkum jinninum angot pokan sadikilla

    ReplyDelete

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates