നമ്മള്‍ ഒരു കാര്യം ഗ്രഹിക്കുന്നത് ഹൃദയം ഉപയോഗിച്ച്
തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് ( തടസ്സമായി ) നാം അവരുടെ
ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര ( അടപ്പ് ) വും
ഏര്‍പെടുത്തിയിരിക്കുന്നു. ( അങ്ങനെയിരിക്കെ ) നീ അവരെ
സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം
സ്വീകരിക്കുകയില്ല. 18:57 Quran.com/18/57
( കാര്യം ) മനസ്സിലാക്കാത്തവരുടെ ഹൃദയങ്ങളില്‍ അപ്രകാരം അല്ലാഹു മുദ്രവെക്കുന്നു.
30:59 Quran.com/30/59
ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്ക്കുവാ
Quran 22:23 Quran.com/22/23
പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട് ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.
പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട് ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.
Quran 33:32 Quran.com/33
പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ വിവരം അറിയിക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിവുള്ളവനാകുന്നു. Quran 39:07 Quran.com/39/7
ശ്രദ്ധിക്കുക: അവനില്‍ നിന്ന് ( അല്ലാഹുവില്‍ നിന്ന് ) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു. Quran 11:05 Quran.com/11/5
പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ വിവരം അറിയിക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിവുള്ളവനാകുന്നു. Quran 39:07 Quran.com/39/7
ശ്രദ്ധിക്കുക: അവനില്‍ നിന്ന് ( അല്ലാഹുവില്‍ നിന്ന് ) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു. Quran 11:05 Quran.com/11/5
ഇവര്‍ ഭൂമിയിലൂടെ
സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ,
കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും
കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്
അന്ധത ബാധിക്കുന്നത്. [22:46] http://quran.com/22/46
ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അക്രമികള്‍ ( സത്യത്തില്‍ നിന്ന് ) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു. [22:53]http://quran.com/22/53
പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്ക് അത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്. അവര്‍ അത് ചെയ്തുകൊണ്ടിരിക്കുകയാകുന്നു.[23:63] http://quran.com/23/63
അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു. [23:78] http://quran.com/23/78
ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. [24:37] http://quran.com/24/37
കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ [26:89] http://quran.com/26/89
അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ നാം അത് ( അവിശ്വാസം ) കടത്തിവിട്ടിരിക്കയാണ്[26:200] http://quran.com/26/200
ഞങ്ങള്‍ അല്ലാഹുവില്‍
വിശ്വസിച്ചിരിക്കുന്നു. എന്ന് പറയുന്ന ചിലര്‍ മനുഷ്യരുടെ
കൂട്ടത്തിലുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍
പീഡിപ്പിക്കപ്പെട്ടാല്‍ ജനങ്ങളുടെ മര്‍ദ്ദനത്തെ അല്ലാഹുവിന്‍റെ
ശിക്ഷയെപ്പോലെ അവര്‍ ഗണിക്കുന്നു. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല
സഹായവും വന്നാല്‍ ( സത്യവിശ്വാസികളോട് ) അവര്‍ പറയും: തീര്‍ച്ചയായും
ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു. ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി
അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ? [29:10]http://quran.com/29/10
എന്നാല്‍ ജ്ഞാനം
നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു.
അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല. [29:49] http://quran.com/29/49
വല്ലവനും അവിശ്വസിച്ചുവെങ്കില്‍ അവന്‍റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു. [31:23] http://quran.com/31/23
പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ. [32:9]http://quran.com/32/9
നിങ്ങള്‍ അവരെ (
ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ്
അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി
അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ
സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍
നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു
ചെയ്തത് ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാകുന്നു. [33;5] http://quran.com/33/5
തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. [35:38] http://quran.com/35/38
മനുഷ്യമനസ്സിനെ സംബന്ധിച്ചും ബുദ്ധിയെ സംബന്ധിച്ചും പരാമര്ശിക്കുന്നേടത്തെല്ലാ
ഇനിയും ഈ ഗ്രന്ഥം ദൈവീകം ആണ് എന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയനോള്ളൂ.....
നിന്റെ ഒക്കെ തലച്ചോര്‍ ഹൃദയത്തില്‍ തന്നെയാ...
ഹൃദയം കൊണ്ട് ചിന്തിക്കുന്നുണ്ടോ? ഫൈസല്‍ അഹ്‌സനി രണ്ടത്താണ Posted on: July 11, 2014 11:37 pm | Last updated: July 11, 2014 at 11:37 pm SHARE Facebook Twitter ഇന്നലെ നുസ്‌റതിലെ അവസാന വര്‍ഷ വിദ്യാര്‍ഥി മുഹ്‌സിന്‍ എളാട് ഒരു പി ഡി എഫ് ഫയല്‍ കാണിച്ചു തന്നു. സിറിയയിലെ പ്രമുഖ ഖുര്‍ആന്‍ ശാസ്ത്ര പണ്ഡിതന്‍ ഡോ. മുഹമ്മദ് റാതിബ് നാബലിസിയുടെ പ്രസംഗങ്ങളായിരുന്നു അത്. മുഖ്തസര്‍ കോഴ്‌സിന്റെ ഭാഗമായി സമര്‍പ്പിക്കാനുള്ള ഗവേഷണ പ്രബന്ധത്തിന് അവന്‍ തിരഞ്ഞെടുത്ത വിഷയം ‘ചിന്ത ഹൃദയത്തിലോ തലച്ചോറിലോ’ എന്നതായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പുതിയ വിവരം കിട്ടിയപ്പോള്‍ കൗതുകം പങ്കുവെച്ചതായിരിക്കണം. വായിച്ചു നോക്കിയപ്പോള്‍ കുറേ കാലമായി മനസ്സില്‍ ഒരു കൃത്യമായ ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന ഒരു പ്രഹേളികയുടെ കെട്ടഴിയുന്നത് പോലെ തോന്നി. ചിന്ത, പേടി, സ്‌നേഹം, വെറുപ്പ് തുടങ്ങിയ വികാരങ്ങളൊക്കെ ഖല്‍ബിലാണെന്നാണ് ഖുര്‍ആന്‍ പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുക. എന്നാല്‍ ഇതൊക്കെ തലച്ചോറിലാണെന്നാണ് ശാസ്ത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുക. പുതിയതും പഴയതുമായ പല പഠനങ്ങളും ഇതു സംബന്ധമായി വന്നിട്ടുണ്ട്. പക്ഷേ, 29 05 1988 ന് ക്ലാരി സില്‍വിയ എന്ന സ്ത്രീ, ഒരു അപകടത്തില്‍ മരിച്ച പതിനെട്ട് വയസ്സുകാരനായ ഒരാളുടെ ഹൃദയം സ്വീകരിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഈ സ്ത്രീ പുരുഷഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായി പ്രകടമായി. മുമ്പ് തനിക്ക് ഭക്ഷിക്കാന്‍ സാധിക്കാതിരുന്ന പലതും അവള്‍ക്ക് ഇഷ്ട ഭോജ്യങ്ങളായി. അന്വേഷണത്തിനൊടുവില്‍ ഹൃദയത്തിന്റെ ഉടമയുടെ വികാരങ്ങളാണ് സ്ത്രീയില്‍ പ്രകടമാകുന്നതെന്ന് വ്യക്തമായി. പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടു. എട്ട് വയസ്സുകാരി അവളുടെ ഹൃദയം സ്വീകരിച്ചു. സ്വീകര്‍ത്താവ് പിന്നീട് പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ഒരാള്‍ ഒരു പെണ്‍കുട്ടിയെ കൊല്ലുന്നതായിരുന്നു സ്വപ്‌നങ്ങള്‍. കുട്ടിയെ ചികിത്സിച്ച മന:ശാസ്ത്രജ്ഞന്‍ കുട്ടിയുടെ വിവരണത്തില്‍ നിന്ന് ഘാതകന്റെ രൂപം മനസ്സിലാക്കുകയും അങ്ങനെ പോലീസുകാര്‍ കൊലയാളിയെ പിടികൂടുകയും ചെയ്തു. താന്‍ ഫ്രാന്‍സിലായിരിക്കെ ഹൃദയശസ്ത്രക്രിയക്ക് കേളികേട്ട ഒരു ഡോക്ടറില്‍ നിന്ന് നേരിട്ടറിഞ്ഞ ഇത്തരം മുന്നൂറോളം സംഭവങ്ങള്‍ തനിക്കറിയാമെന്ന് നാബല്‍സി തന്റെ പ്രഭാഷണത്തില്‍ വിശദീകരിക്കുന്നു. കൃത്രിമ ഹൃദയം സ്വീകരിച്ചവര്‍ക്ക് വികാരങ്ങളും ചിന്തകളും ഉണ്ടാകുന്നില്ലെന്നും പലപ്പോഴും പെട്ടെന്ന് മരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. തലച്ചോറിനെയും വെല്ലുന്ന ‘തലച്ചോറ് ’ ഹൃദയത്തിലുണ്ടെന്ന് സമര്‍ഥിച്ചുകൊണ്ടാണ് ആ പ്രഭാഷണം വികസിക്കുന്നത്. ഏതായാലും ഹൃദയം കേവലം രക്തം പമ്പ് ചെയ്യുന്ന ഉപകരണം മാത്രമാണെന്ന് പറഞ്ഞ് ഖുര്‍ആനിനെ കൊഞ്ഞനം കുത്തിയവര്‍ക്ക് നിരാശപ്പെടാം. മുഹ്‌സിന്റെ അന്വേഷണം തിരിച്ചറിവിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് നമ്മെ നയിക്കുമെന്ന് പ്രത്യാശിക്കാം.ഏതായാലും ആ ഖുര്‍ആനിക പ്രവചനം വീണ്ടും പുലര്‍ന്നിരിക്കുന്നു. ‘ചക്രവാളങ്ങളിലും അവരുടെ സ്വന്തം ശരീരങ്ങളിലും നാം ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊണ്ടേയിരിക്കും. അത് (ഖുര്‍ആനിക പ്രഖ്യാപനങ്ങള്‍) സത്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നതു വരെ’.’ (വി.ഖു 41-51) റമസാനിന്റെ ഇരവുപകലുകളില്‍ നമ്മെ ചിന്തിപ്പിക്കേണ്ട വിഷയമിതാണ്. ‘ഹൃദയമുണ്ട്, പക്ഷേ അതുകൊണ്ട് ചിന്തിക്കുന്നില്ല’ എന്ന് ഖുര്‍ആന്‍ ആക്ഷേപിച്ച ജന്തുക്കളില്‍ നമ്മള്‍ പെടുമോ എന്നതാണ്. അല്ലാഹു കാക്കട്ടെ.
ReplyDelete● Read more ► http://www.sirajlive.com/2014/07/11/112847.html
© #SirajDaily
സുഹൃത്തേ,
Deleteഒരു നിലവാരവും ഒരു തെളിവും ഇല്ലാത്ത ചിലരുടെ ജിഹ്വകൾ കൊണ്ട് മാത്രം ഈ ലേഖനത്തെ അടിയറവു പറയിപ്പിക്കാൻ ശ്രമിച്ച ഹൃദയത്തിൽ തലച്ചോറുള്ള പമ്പര വിഡ്ഡീ എന്ന് മാത്രമേ വിളിക്കാൻ തോന്നുന്നുള്ളൂ താങ്കളെ. ലോകത്തു 5000 ഹൃദയ മാറ്റ ശാസ്ത്രക്രിയ ഓരോ വർഷവും നടക്കുന്നു അവർക്കൊന്നും ഇല്ലാത്ത താങ്കൾ നടന്നു എന്ന് പറയുന്ന ഒരു അടിത്തറയും ഇല്ലാത്ത വിവരക്കേട് comment ആയി ഇടുന്നതിനു മുൻപ് വ്യക്തമായ തെളിവ് തരണം എന്ന ഒരു കാര്യവും ഉള്ളത് ഓര്മപ്പെടുത്തട്ടെ. ഖുർആൻ എന്ന വിവരം കേട്ട പാള ഗ്രന്ഥത്തെ രക്ഷിക്കാൻ ഇനിയുള്ള കാലത്തു ഇതുപോലെ നിലവാരമില്ലാത്ത വാർത്തകളെ തന്നെ ആശ്രയിക്കേണ്ടി വരും.
http://www.mathrubhumi.com/health/columns/heart-transplant-malayalam-news-1.1338879
മാതൃഭൂമിയിലെ ലേഖനം വായിക്കാൻ കഴിഞ്ഞില്ലെങ്കിൽ. ഇവിടെ കോപ്പി paste ചെയ്യുന്നു.
Deleteഹൃദയം മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് കഴിഞ്ഞ തവണ സംസാരിച്ചിരുന്നു. ഇത്തവണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ച് വിശദമായി പറയാം. ഡയലേറ്റഡ് കാർഡിയോ മയോപതി അല്ലെങ്കിൽ ഇസ്കിമിക് കാർഡിയോ മയോപതി ഉള്ളവരിലാണ് പ്രധാനമായും ഹൃദയം മാറ്റിവെക്കേണ്ടിവരുന്നത്.
പ്രത്യേകിച്ച് കാരണമില്ലാതെ വീർത്തുവരുന്ന ഹൃദയത്തിലാണ് ഡയലേറ്റഡ് കാർഡിയോ മയോപതി ഉണ്ടാവുന്നത്. രക്തക്കുഴലിൽ ബ്ലോക്കുവന്ന് കോർണിയാക് അസുഖമുണ്ടായശേഷം അത് കൂടിവന്നാണ് ഇസ്കിമിക് കാർഡിയോ മയോപതി സംഭവിക്കുന്നത്. ചികിത്സിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് രോഗി എത്തുമ്പോൾ മാത്രമേ ഹൃദയം മാറ്റിവെക്കലിനെകുറിച്ച് ചിന്തിക്കാറുള്ളു. ഏറ്റവും അവസാന ഘട്ടത്തിലാണ് ഹൃദയം മാറ്റിവെക്കേണ്ടിവരുന്നത്. (എൻഡ് സ്റ്റേജ് ഹാർട്ട് ഫെയിലിയർ).
ഇത്തരം രോഗികൾ എല്ലാ മാസവും ആസ്പത്രിയിലെത്തി കൂടുതൽ പരിശോധനകൾ നടത്തണം. ഹൃദയംമാറ്റിവെച്ചാൽ പൾമണറി ആർട്ടറി ഹൈപ്പർടെൻഷൻ എന്ന പാർശ്വഫലവും ഇത്തരക്കാരിൽ കാണാറുണ്ട്. ഈ പ്രശ്നമുള്ളവരിൽ ഹൃദയത്തോടൊപ്പം ശ്വാസകോശവും മാറ്റിവെക്കേണ്ടിവരുന്നു. ശ്വാസകോശത്തിലെ സമ്മർദം കുറഞ്ഞില്ലെങ്കിൽ അത് ഹൃദയത്തെ ബാധിച്ച് ഹൃദയത്തിന്റെ വലതുഭാഗം നിലച്ച് മരണം സംഭവിക്കാൻ ഇടയുണ്ട്. അതുകൊണ്ട് ഇത് നിയന്ത്രിച്ചശേഷമേ ശസ്ത്രക്രിയ നടത്താറുള്ളൂ.
മറ്റു ചികിത്സാരീതികളുമായി വലിയ വ്യത്യാസമുള്ള ശസ്ത്രക്രിയയാണ് ഹൃദയം മാറ്റിവെക്കൽ. വൃക്ക തകരാറിലായാൽ കുറച്ചുകാലംവരെ ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്താം. ഹൃദയത്തിന് അങ്ങനെയൊരു പകരം പ്രക്രിയയില്ല. ഹൃദയം കൂടുതൽ തകരാറാവുന്നതിനനുസരിച്ച് എൽ.വി.എ.ഡി. (ലെഫ്റ്റ് വെൻട്രിക്കിൾ ആക്സസ് ഡിവൈസ് ) എന്ന ഉപകരണം ഘടിപ്പിക്കണം. അല്ലെങ്കിൽ രോഗി പിന്നീട് ജീവിച്ചിരിക്കില്ല. 75 ലക്ഷത്തിലധികം ചെലവുവരുന്ന ഉപകരണമാണിത്. ഇതുഘടിപ്പിച്ചശേഷം കൃത്യമായി ചേരുന്ന ഹൃദയം കിട്ടിയാൽ മാത്രമേ മാറ്റിവെക്കാനാവൂ. ഇന്ത്യയിൽ വളരെ െചലവുകൂടിയ ശസ്ത്രക്രിയയാണ് ഇത് എന്നതാണ് സത്യം.
മറ്റുരാജ്യങ്ങളിലെ ആരോഗ്യ ഇൻഷുറൻസുകളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിലേത് തുച്ഛമായ തുകയാണ്. ഇതും ഹൃദയം മാറ്റിവെക്കൽ കുറയാൻ കാരണമാവുന്നു. എന്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ഇൻഷുറൻസ് കമ്പനികളാണ് മിക്ക വിദേശ രാജ്യങ്ങളിലും രോഗിയെ ഏറ്റെടുക്കുന്നത്. ഇന്ത്യയിൽ എല്ലാം വ്യക്തികൾതന്നെ ഏറ്റെടുക്കേണ്ടി വരുന്നു. ബന്ധുക്കൾക്ക് തലവേദനയാവുന്ന രീതിയാണിത്.
ജീവിതച്ചെലവ് കൂടിവരുന്ന സമയത്ത് അതിനനുസരിച്ച് മാറ്റംവരേണ്ടതുണ്ട്. 10 ലക്ഷം വരെയുള്ള തുക ഒരുകോടിയെങ്കിലുമാക്കി മാറ്റണം. എന്നാലേ ഇത്തരം രോഗങ്ങൾ വരുന്ന ചെറുപ്പക്കാർക്കായെങ്കിലും എന്തെങ്കിലും ചെയ്യാനാവൂ.
കോഴിക്കോട് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ തുടങ്ങിയ ശേഷം കുറെപേർക്ക് ഈ സ്ഥിതി വന്നിട്ടുണ്ട്. അടുത്ത ആഴ്ചതന്നെ ഹൃദയം മാറ്റിവെച്ചാലോ എന്ന് ചോദിക്കുന്നവർതന്നെ തുക അറിയുമ്പോൾ പിന്മാറുന്നു. ലോകത്തുനടക്കുന്ന 5000 ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ 2500 എണ്ണവും അമേരിക്കയിലാണ്. ഇന്ത്യയിൽ ശസ്ത്രക്രിയയുടെ എണ്ണം വളരെ കുറവാണ്. കേരളത്തിൽ ആകെ ഇതുവരെ 30-35 എണ്ണമേ നടന്നിട്ടുള്ളൂ.
1967-ൽ ക്രിസ്ത്യൻ ബർണാർഡ് ദക്ഷിണാഫ്രിക്കയിൽ ആദ്യ ശസ്ത്രക്രിയ തുടങ്ങിയശേഷം 1980 വരേക്കും വലിയ ഹൃദയമാറ്റങ്ങൾ ലോകത്ത് നടന്നിട്ടില്ല. എൺപതുകളിലാണ് സൈക്ലോസ്പോറിൻ എന്ന മരുന്ന് കണ്ടുപിടിക്കുന്നത്. ഇമ്യൂണോ സപ്രസന്റാണിത്. പ്രതിരോധശക്തി നശിപ്പിക്കുന്ന മരുന്നാണിത്.
പുതുതായി ഒരു ഉപകരണം ശരീരത്തിൽ വരുമ്പോൾ ശരീരം അതിനെ തിരസ്കരിക്കുന്നു. അപ്പോൾ ശരീരത്തിന്റെ പ്രതിരോധശക്തി നശിപ്പിക്കുകയേ മാർഗമുള്ളു. അതു കണ്ടുപിടിച്ചശേഷം ഹൃദയം മാറ്റിവെക്കലിന്റെ എണ്ണം കൂടി. വിജയശതമാനവും കൂടിയിരിക്കുന്നു. ലോകത്ത് ഒരുവർഷം 80 ശതമാനത്തിൽകൂടുതൽ ഹൃദയശസ്ത്രക്രിയകളും വിജയിക്കുന്നുണ്ട്. ഹൃദയം മാറ്റിവെക്കലും ഒരു നിമിത്തമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരാൾക്ക് പാകമായ ഹൃദയം ലഭിക്കണമെങ്കിൽ മറ്റൊരാളുടെ മരണം ഉറപ്പാകേണ്ടിയിരിക്കുന്നു.
ReplyDeleteഅപകടമരണത്തിൽപ്പെടുന്നവരിൽനിന്നാണ് പ്രധാനമായും ഹൃദയം ലഭിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിക്കുന്നയാളുടെ ഹൃദയം എല്ലാരീതിയിലും ഒത്തുവരികയാണെങ്കിൽ മാത്രമേ സ്വീകരിക്കാനാവൂ. മരിച്ചയാൾക്ക് മറ്റ് അസുഖങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഡോണറെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് എന്നതാണ് സത്യം.
ഹൃദയം മാറ്റിവെക്കേണ്ടവരെ രക്ത ഗ്രൂപ്പനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് അനുസരിച്ച് ഇവരെ വെയിറ്റിങ് ലിസ്റ്റിൽ െവക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ അവയവങ്ങൾക്കായി ഒരു സംഘടനയുണ്ട്. കേരള നെറ്റ് വർക്ക് ഓഫ് ഓർഗൻ ഷെയറിങ് (കെ.എൻ.ഒ.എസ്.) എന്ന സർക്കാർ സംഘടനയാണിത്.
ഹൃദയം മാറ്റിവെക്കേണ്ട രോഗിയുടെ പേര് ആ സംഘടനയിൽ രജിസ്ട്രർ ചെയ്യണം. സ്വീകർത്താക്കളുടെ പട്ടിക അവിടെ ഉണ്ടാക്കിവെക്കും. നോർത്ത്, സൗത്ത്, സെൻട്രൽ എന്നീ മേഖലകളാക്കി തിരിച്ച പട്ടികയാണിത്. കേരളത്തിലെവിടെയെങ്കിലും ഹൃദയം നൽകാൻ ബന്ധുക്കൾ സമ്മതിക്കുമ്പോൾ ഇതിലുള്ള ആർക്കാണ് യോജിക്കുക എന്ന് നോക്കും.
നോർത്ത് സോണിലുള്ള ദാതാവാണെങ്കിൽ ആദ്യം ആ ഭാഗത്തുള്ളവർക്ക് പ്രാധാന്യംനൽകും. അതിനുശേഷമേ മറ്റുള്ള ഭാഗത്തെക്കുറിച്ച് ചിന്തിക്കൂ. തൊട്ടടുത്തുള്ളവർക്കാണ് മുൻഗണന. ആസ്പത്രികളുടെ കാര്യവും അതുപോലെത്തന്നെയാണ്. തുല്യ അനുപാതത്തിൽ കൊടുക്കുകയാണ് ചെയ്യുന്നത്. സർക്കാർ ഇതിനായുണ്ടാക്കിയ സ്കീം നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
ഹൃദയംമാറ്റിവെക്കണമെന്നുള്ളവർ ആദ്യം സംഘടനയിൽ രജിസ്ട്രർ ചെയ്യണം. കോഴിക്കോട്ട് ആസ്പത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശി ആണെങ്കിൽ ദാതാവിനെ ലഭിച്ചാൽ ഉടൻ ഇവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടാവും. അത്തരം സാഹചര്യങ്ങളിൽ ആസ്പത്രിക്കടുത്തേക്ക് രോഗിക്ക് താമസം മാറേണ്ടിവരും.
അപ്‌നിയ ടെസ്റ്റിലൂടെ മസ്തിഷ്ക മരണം തിരിച്ചറിഞ്ഞശേഷം സ്വീകർത്താവ് അടുത്തുണ്ടെങ്കിലേ മാറ്റിവെക്കാനാവൂ. ആസ്പത്രിയിലും മൊത്തം സംഘം ഉണ്ടായിരിക്കണം. ഡോക്ടറും സംഘാംഗങ്ങളും ആസ്പത്രിയിൽത്തന്നെ ഉണ്ടായിരിക്കണം. ദാതാവിൽനിന്ന് സ്വീകർത്താവിലേക്ക് ഹൃദയമെത്തിക്കുന്ന സംഘം തയ്യാറായിരിക്കണം. എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയാലേ ഹൃദയംമാറ്റിവെക്കൽ സാധ്യമാവൂ.
ഹൃദയം മാറ്റിവെച്ചുകഴിഞ്ഞാൽ ഒരു രോഗി ഏതെല്ലാം സാഹചര്യങ്ങളിലൂടെ കടന്നുപോകണമെന്നത് അടുത്ത ലക്കത്തിൽ പറയാം.
# ഡോ. മുരളി പി. വെട്ടത്ത്.
(പ്രശസ്ത ഹൃദ്രോഗവിദഗ്‌ധനാണ് ലേഖകൻ)
http://www.prabodhanam.net/inner.php?isid=591&artid=1547
ReplyDelete