ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Monday, 24 August 2015

മറ്റുള്ളര്‍ പറഞ്ഞതും ഖുറാനില്‍ !!! Updation Progressing

ഉമര്‍ പറഞ്ഞു : മൂന്ന് സന്ദര്‍ഭങ്ങളില്‍ എന്റെ അഭിപ്രായങ്ങള്‍ ഖുറാനില്‍ വന്നു. `ഞാന്‍ പറഞ്ഞു,
1) അല്ലാഹുവിന്റെ ദൂതനെ, ഇബ്രഹാമിന്റെ സങ്കേതത്തെ പള്ളിയാക്കി എടുക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചപ്പോള്‍, അത് അന്ഗീകരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞത് ആയത്തായി വന്നു " ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു (2:125).  

2) നബിയെ അങ്ങയുടെ ഭാര്യമാരുടെ വീട്ടില്‍ നല്ലതും ചീത്തയായ ആള്‍ക്കാര്‍ വന്നു പോകുന്നു. അവരോടു ഞാന്‍ ഹിജാബ് പാലിക്കാന്‍ പറഞ്ഞപ്പോള്‍ അആനു ഹിജാബിന്റെ ആയത്ത് വന്നത് ' സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം ' (24:31),  നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (33:59)

3) നബിയുടെ ഭാര്യമാര്‍ അദ്ധേഹത്തോട് പിണങ്ങി സംഘടിച്ചു നിന്ന സന്ദര്‍ഭത്തില്‍ ഞാന്‍ അവരോടു പറഞ്ഞു " ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം' ഉടനെ അതെ വാക്യം തന്നെ ഖുര്‍ആന്‍ആയത്ത്ആയി അവതരിച്ചു " ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ" (66:5).


Sahih al-Bukhari Vol.1 The Book Of Salat Page No : 265
Sahih al-Bukhari 402  Book 8, Hadith 53
http://sunnah.com/bukhari/8/53

* ഉമറില്‍ നിന്ന് നിവേദനം : പ്രവാചക പത്നിമാര്‍ അസൂയ മൂത്തപ്പോള്‍, അവര്‍ പരസ്പരം പ്രവാചകന് എതിരായി  പിന്തുണ കൊടുത്തു, അതുകൊണ്ട് ഞാന്‍ അവരോടു പറഞ്ഞു, "( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം".അതുകൊണ്ട് ഈ വെളിപാട് ഇറങ്ങി (66:5) [( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.]

Sahih al-Bukhari Vol.6 Page No 365-366
Sahih al-Bukhari Prophetic Commentary on the Qur'an Vol. 6, Book 60, Hadith 438
http://sunnah.com/urn/45930

.
Share:

0 comments:

Post a Comment

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates