ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Friday, 4 September 2015

കാറ്റും മഴയും എങ്ങനെയുണ്ടാകുന്നു ???

* മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ അത്‌ കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത്‌ സംഭരിച്ച്‌ വെക്കാന്‍ കഴിയുമായിരുന്നില്ല. [15:22]

* അല്ലാഹു കാര്‍മേഘത്തെ തെളിച്ച്‌ കൊണ്ട്‌ വരികയും, എന്നിട്ട്‌ അത്‌ തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന്‌ നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. ആകാശത്ത്‌ നിന്ന്‌ -അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന്‌ -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ അത്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു. [24:43]

കാറ്റ് എങ്ങനെയുണ്ടാകുന്നു ??? മേഘങ്ങള്‍ ആണോ കാറ്റ് ഉല്പാദിപ്പിക്കുന്നത് ???

ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. മർദ്ദം കൂടിയ മേഖലയിൽ‌നിന്നും മർ‌ദ്ദം കുറഞ്ഞ മേഖലയിലേയ്ക്കാണ് കാറ്റിന്റെ പ്രവാഹം. വായുവിന്റെയോ മറ്റ് വാതകങ്ങളുടെയോ ഒഴുക്കിനെയാണ് കാറ്റ് എന്ന് പറയുന്നത്. സൂര്യനിൽ നിന്നുള്ള ചൂട് കാരണം വായുവിന് ചൂട് പിടിക്കുന്നു ഇങ്ങനെ ചൂട് പിടിച്ച വായു ഉയർന്ന് പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതാണ് കാറ്റിന്റെ അടിസ്ഥാനം. കൃത്രിമമായി പങ്കകൾ ഉപയോഗിച്ചും കാറ്റുണ്ടാക്കാം, ഇതിന്‌ മറ്റ് രീതികളിലുള്ള ഊർജ്ജം ആവശ്യമാണ്‌. ഭൗമോപരിതലത്തിലെ വായു വ്യത്യസ്തമായ രീതിയിൽ ചൂടാവുകയും തണുക്കുകയും ചെയ്യുമ്പോഴാണ് കാറ്റ് ഉണ്ടാകുന്നത്. സാന്ദ്രതയേറിയ ചൂടുവായു മുകളിലേയ്ക്ക് പൊങ്ങുകയും തൽസ്ഥാനത്ത് തണുത്ത വായു പ്രവേശിക്കുകയും ചെയ്യുന്നു. ഇപ്രകാരം കാറ്റ് ഉണ്ടാകുന്നു. കാറ്റിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ താഴേപറയുന്നവയാണ്.
  • ദൈനംദിന താപനിലയിലുള്ള വ്യത്യാസം
  • കുറഞ്ഞനിരക്കിലുള്ള മഴ(200-250മിമീ)
  • കൂടുതൽ ബാഷ്പീകരണം
  • സസ്യലതാദികളുടെ അഭാവം
  • അവസാദ വസ്തുക്കളുടെ ലഭ്യത
Source : Wikipedia
ശാസ്ത്രീയപരമായി മേഘങ്ങളും കാറ്റും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നു  വ്യക്തം ആയി എന്ന് വിശ്വസിക്കുന്നു.

* കാര്‍മേഘത്തെ തെളിച്ചു കൊണ്ടുവന്നു സംയോജിപ്പിച്ച് അട്ടിയാക്കിയാണോ മഴ ഉണ്ടാകുന്നത് ???
 
സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ. കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിൽ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം. ഉഷ്ണമേഖലാപ്രദേശങ്ങളിലും അതിനോറ്റു ചേർന്നുകിടക്കുന്നയിടങ്ങളിലും മഴയോടൊപ്പം ചിലസമയത്ത് ഐസ് കഷണങ്ങളും വീഴാം. ഇവയെയാണ് നമ്മൾ ആലിപ്പഴം എന്നു വിളിക്കാറുള്ളതു്.

Source : Wikipedia

ഖുര്‍ആന്‍ പറയുന്നതെല്ലാം അന്ന് കാലാത്തുള്ള മനുഷ്യന്റെ അറിവുകള്‍ മാത്രം. കാരണം കാറ്റ് ഉണ്ടാകുന്നത് എങ്ങനെ എന്ന് ഒരു 1400 കൊല്ലം മുന്പ് ജീവിച്ചിരുന്ന മനുഷ്യനോട് ചോതിച്ചാല്‍ അദ്ദേഹം അങ്ങനെയല്ലേ പറയാന്‍ പറ്റൂ, കാരണം നമുക്ക് ആകാശത്തേക്ക് നോക്കിയാല്‍ കാണാവുന്നത് അങ്ങനെയാണ്.

ആരും ഇതൊന്നും ഒരു വിമര്‍ശനം ആയി കാണരുത് ഇതിലെ സത്യാവസ്ഥ മനസിലാക്കി നിങ്ങള്‍ മനുഷ്യര്‍ ആവുക.
Share:

0 comments:

Post a Comment

Games

Powered by Blogger.

recent posts

Popular Posts

Most Popular

Blogger templates