1. (നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (സൂറാ.13:7) http://quran.com/13/7
എല്ലാ ജനവിഭാഗത്തിനും ഓരോ മാര്‍ഗ്ഗദര്‍ശി എന്ന അല്ലാഹുവിന്‍റെ
പ്രമാണമനുസരിച്ചു അറേബ്യന്‍ ജനവിഭാഗത്തിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് മുഹമ്മദ്
. മറ്റു ജനവിഭാഗങ്ങള്‍ അവരവരിലേക്ക് അയക്കപ്പെട്ട മാര്‍ഗ്ഗദര്‍ശികളെ
പിന്‍പറ്റിയാല്‍ മതി, മുഹമ്മദിനെ പിന്‍പറ്റണ്ട കാര്യമില്ല.
2) യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു
കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ
നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)http://quran.com/14/4
ഈ ആയത്തില്‍നിന്നും തെളിയുന്നത് “അറബി ഭാഷ സംസാരിക്കുന്ന ജനതയ്ക്ക്
സന്ദേശം നല്‍കുവാന്‍ വേണ്ടി” അല്ലാഹു അയച്ചതാണ് മുഹമ്മദിനെ എന്നാണു. മലയാള
ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് വേണ്ടി ഇതുവരെയും അല്ലാഹുവിന്‍റെ ഒരു ദൂതനും
വന്നിട്ടില്ലെങ്കിലും ഈ ആയത്ത് പ്രകാരം ആരെങ്കിലും വരേണ്ടതാണ്. മുഹമ്മദ്
ആണെങ്കില്‍ താനാണ് അന്ത്യപ്രവാചകന്‍ എന്ന് പറഞ്ഞും പോയി. ഇനി മലയാള ഭാഷ
സംസാരിക്കുന്നവരിലേക്ക് ഒരു ദൂതന്‍ വരില്ലെന്നര്‍ത്ഥം! അങ്ങനെയാണെങ്കില്‍ ഈ
ആയത്ത് വെള്ളത്തില്‍ വരച്ച വര പോലെയായി…
3) അക്ഷരാഭ്യാസമില്ലാത്തവരുടെ ഇടയില്‍ അവരില്‍നിന്ന് ഒരു ദൂതനെ
നിയോഗിച്ചവനാകുന്നു അവന്‍ . അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍
ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയം വേദവും വിജ്ഞാനവും അവരെ
പഠിപ്പിക്കുകയും ചെയ്യുന്നു” (സൂറാ.62:2) http://quran.com/62/2
‘അക്ഷരാഭ്യാസമില്ലാത്തവര്‍ ’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് മക്കാ
നിവാസികളെയാണ്. മുഹമ്മദ് അവരിലേക്ക് വന്ന അല്ലാഹുവിന്‍റെ ദൂതനാണെന്നാണ്
ഇവിടെ പറയുന്നത്.
4) ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള
വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ
ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്”
(സൂറാ.6:92) http://quran.com/6/92
മക്കയിലും അതിന്‍റെ ചുറ്റിലും ഉള്ളവര്‍ക്ക് വേണ്ട സന്ദേശവുമായാണ് ഈ
ഗ്രന്ഥം (അതായത്, ഖുര്‍ആന്‍ ) അവതരിപ്പിച്ചത് എന്ന് വ്യക്തമായി
പറയുമ്പോള്‍ മുസ്ലീങ്ങളെന്തിനാണ് അത് മുഴുലോകത്തിനും വേണ്ടിയുള്ളതാണെന്ന്
വാശി പിടിക്കുന്നത്?
5)നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു.
ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ
താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ
താക്കീത് നല്‍കാന്‍ വേണ്ടിയും (സൂറാ.42:7) http://quran.com/42/7
6) “നന്മ ചെയ്തവന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാ
കാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും
പിന്നീട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള
കൂടികാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി. ഇതാകട്ടെ നാം
അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രേ.അതിനെ നിങ്ങള്‍ പിന്‍പറ്റുകയും
സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
‘ഞങ്ങളുടെ മുന്‍പിലുള്ള രണ്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം
അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ; അവര്‍ വായിച്ചു
പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും
ധാരണയില്ലാത്തവരായിരുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ്
(ഇതവതരിപ്പിച്ചത്)” (സൂറാ.6:154-156) http://quran.com/6/154, http://quran.com/6/156
Lo! We have made it, We have brought the Book into existence [as], an Arabic Qur’ān, in the language of the Arabs, that perhaps you, O people of Mecca, may understand, [that you may] comprehend its meanings. [Al-Jalalayan Tafsir]
ഈ ആയത്തില്‍നിന്നും സ്ഫടികസമാനം തെളിയുന്ന കാര്യമാണ് ഖുര്‍ആന്‍ അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന്. അറബികള്‍ക്ക് ചിന്തിച്ചു മനസ്സിലാക്കേണ്ടതിനാണ് അത് അറബി ഭാഷയില്‍ കൊടുത്തത്. ഉദാഹരണത്തിന്, ഞാന്‍ മലയാളത്തില്‍ ഒരു പുസ്തകം എഴുതിയിട്ട് മലയാളം അറിയാത്ത തെലുങ്കരോട് പോയി പറയുകയാണ്, “നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കേണ്ടതിനാണ് ഞാന്‍ ഇത് മലയാളത്തില്‍ എഴുതിയത്’ എന്ന്. ഇത് കേള്‍ക്കുന്ന ഒരാള്‍ എന്നെപ്പറ്റി എന്ത് പറയും? എനിക്ക് വട്ടാണെന്നല്ലേ പറയൂ. എന്നാല്‍ ഞാന്‍ മലയാളത്തില്‍ പുസ്തകം എഴുതിയതിനു ശേഷം ആ പ്രസ്താവന മലയാളികളോടാണ് ചെയ്യുന്നതെങ്കിലോ? അത് യുക്തിഭദ്രമായിരിക്കും. അങ്ങനെയൊരു പ്രസ്താവന നടത്തിയതിനു ഒരാളും എന്നെ പരിഹസിക്കുകയില്ല. തഫ്സിറുകളിലും "Arabic Qur’ān, in the language of the Arabs, that perhaps you, O people of Mecca, may understand, " അറബികള്‍ക്ക് വേണ്ടി മാത്രം എന്നാണു പറഞ്ഞിരിക്കുന്നത്.
ഇത്രയൊക്കെ തെളിവ് ഉണ്ടായാലും അവര്‍ പറയും, മുഹമ്മദ് മുഴുലോകത്തിന്‍റേയും പ്രവാചകനാണ് എന്ന്.
0 comments:
Post a Comment