ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Friday, 14 August 2015

ഖുറാനും വൈരുധ്യങ്ങളും ഭാഗം - 1



ഖുറാനും വൈരുധ്യങ്ങളും ഭാഗം - 1

ഖുര്‍ആന്‍ ദൈവത്തിന്റെ ഗ്രന്ഥം ആണോ അതോ മുഹമ്മദ്‌ എന്നാ വ്യക്തി ദൈവത്തിന്റെ പേരില്‍ സൃഷ്‌ടിച്ച വെറും ഒരു പുസ്തകമോ ???? എന്നീ ചോദ്യങ്ങള്‍ക്ക് ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് മറുപടി നല്‍കും.

(nb:ഖുറനിലോ ഹദീസ് ഗ്രന്ഥങ്ങളിലോ ഇല്ലാത്ത ഒരു വാക്ക് പോലും ഇതില്‍ കൂട്ടിചെര്‍ത്തിട്ടില്ല എന്നാ ഉറപ്പ് ഞാന്‍ ഈ പോസ്റ്റില്‍ നിങ്ങള്‍ക്ക് നല്‍കുന്നു. സംശയം ഉള്ള വിശ്വാസികള്‍ നിങ്ങളുടെ കൈവശം ഉള്ള ഖുര്‍ആന്‍ വെച്ച് പരിശോധിക്കുക. ( തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷെമിക്കുക )

1) ആകാശവും ഭൂമിയും ആറു ദിവസം അള്ളാഹു കൊണ്ട് സൃഷ്ടിച്ചു

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട്‌ കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട്‌ സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. 10:3 http://quran.com/10/3

* നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌. 41:9 http://quran.com/41/9

*അങ്ങനെ രണ്ടുദിവസങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. 41:12 http://quran.com/41/12

-------------------------------------------------------------------------------
ആകാശവും + ഭൂമിയും = 6 Days [10:3]
ഭൂമി സൃഷ്ടിച്ചത് = 2 Days [41:9]
ആകാശം = 2 Days [41:12]

2+2 = 4 Days ( 10:3 ല്‍ പറഞ്ഞത് തെറ്റി )
-------------------------------------------------------------------------------

2) അല്ലാഹുവിന്റെ ഒരു ദിവസം എന്നാല്‍ ??

* തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.) 22:47 http://quran.com/22/47

* അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു. 70:4 http://quran.com/70/4

1 Day Of Allah - 1000 Year [22:47]
1 Day Of Allah - 50000 Year [70:04]

3) മറ്റുള്ള ദൈവങ്ങളുമായി പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു പൊറുക്കുമോ ???

പൊറുക്കില്ല കൊടും കുറ്റം : [4:48] http://quran.com/4/48
* തന്നോട്‌ പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.

പൊറുത്തു : [4:153] http://quran.com/4/153
* അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു.

4) ജിബിരീല്‍ എന്നാ അല്ലാഹുവിന്റെ മാലാഘക്ക് എത്ര ചിറക് ഉണ്ട് ???

2,3 or 4 Wings [35:1] http://quran.com/35/1
* ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന്‌ സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ അധികമാക്കുന്നു.

* Gabriel Had 600 Wings [Sahih Bukhari, Sahih Muslim, Jami` at-Tirmidhi ]

The heart belied not what he saw" (al Qur'an, Iiii. 11) imply that he saw Gabriel (peace be upon him) and he had six hundred wings. [ Sahih Muslim Book 1, Hadith 340 http://sunnah.com/muslim/1/340 ]

(Allah) convey the Inspiration to His slave (Gabriel) and then he Gabriel) conveyed (that to Muhammad...' (53.9-10) Ibn Mas`ud narrated to us that the Prophet (ﷺ) had seen Gabriel with six hundred wings. [ Sahih al-Bukhari Vol. 6, Book 60, Hadith 379 http://sunnah.com/urn/45340 ]

And was a distance of two bow lengths or less (53:9). So he said: 'Ibn Mas'ud informed me that the Prophet (ﷺ) saw Jibra'il, and he had six-hundred wings.' [ Jami` at-Tirmidhi Vol. 5, Book 44, Hadith 3277 http://sunnah.com/urn/643140 ]

5) മനുഷ്യനെ അള്ളാഹു സൃഷ്ടിച്ചത് എങ്ങനെ ???

* മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. [96:2] http://quran.com/96/2
* വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? [21:30] http://quran.com/21/30
* കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. [15:26] http://quran.com/15/26
* അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ ( അവന്‍റെ രൂപം ) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. [3:59] http://quran.com/3/59
* മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌? [19:67] http://quran.com/19/67
* അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. [6:2] http://quran.com/6/2
* ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന്‌ അവന്‍ നിങ്ങളെ സൃഷ്ടിച്ചു. [39:6] http://quran.com/39/6

6) അല്ലാഹുവിനെ കാണാന്‍ സാധിക്കുമോ ???

കാണാം : http://quran.com/53
* കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം ( സാക്ഷാല്‍ രൂപത്തില്‍ ) നിലകൊണ്ടു. [53:6]
* അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. [53:7]
* പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു. [53:8]
* അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു. [53:9]
* അപ്പോള്‍ അവന്‍ ( അല്ലാഹു ) തന്‍റെ ദാസന്‌ അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി. [53:10] http://quran.com/53

കാണാന്‍ സാധിക്കില്ല : [6:103] http://quran.com/6/103
* കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.

7) മുഹമ്മദിന് മുന്പ് മക്കയിലെ ജനങ്ങള്‍ക് വേണ്ടി പ്രവാചകനെ (താക്കീതുകാരെ) അയച്ചിട്ടുണ്ടോ ???

ഇല്ലാ.. [28:46] http://quran.com/28/46

നാം ( മൂസായെ ) വിളിച്ച സമയത്ത്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ ( ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു. ) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം.

ഉണ്ട് അള്ളാഹു ഇബ്രാഹീമിനെ അയച്ചിരുന്നു [2:124]http://quran.com/2/124

ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ ചില കല്‍പനകള്‍കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍ അനുസ്മരിക്കുക. ) അല്ലാഹു ( അപ്പോള്‍ ) അദ്ദേഹത്തോട്‌ പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക്‌ നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും ( നേതാക്കളാക്കണമേ. ) അല്ലാഹു പറഞ്ഞു: ( ശരി; പക്ഷെ ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക്‌ ബാധകമായിരിക്കുകയില്ല

ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു. [2:125] quran.com/2/125

8) നരകത്തിലെ ഭക്ഷണം എന്തൊക്കെ ???

ളരീഇല്‍ : [88:6] http://quran.com/88/6
*ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല

ദുര്‍നീരുകള്‍ [69:36] http://quran.com/69/36
* ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.

സഖ്ഖൂം എന്നാ വൃക്ഷത്തിന്റെ കുല : [37:62] quran.com/37/62, [37:63] quran.com/37/63, [37:64] quran.com/37/64, [37:65] http://quran.com/37/65, [37:66] quran.com/37/66
* അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?
* തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക്‌ ഒരു പരീക്ഷണമാക്കിയിരിക്കുന്നു.
* നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.
* അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും.

9) മതത്തിന്റെ കാര്യത്തില്‍ കര്‍ശനം ആണോ ???

അല്ലാ : [2:26] http://quran.com/2/256
* മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു.

അതെ : മതത്തില്‍ വിശ്വസിക്കതവരോട് യുദ്ധം ചെയ്യുക [9:29] http://quran.com/9/29
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

10) അള്ളാഹു ഏതു മതക്കാരെ ആപത്തില്‍ നിന്ന് രേക്ഷപെടുത്തും ???

അല്ലാഹുവില്‍ വിശ്വസിക്കുന്ന എല്ലാവരെയും രേക്ഷപെടുത്തും [5:69] http://quran.com/5/69
* സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

മുസ്ലിംകളെ മാത്രം [3:85] http://quran.com/3/85
* ഇസ്ലാം ( ദൈവത്തിനുള്ള ആത്മാര്‍പ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.

11) ആരാണ് അനുഗ്രഹിക്കുന്നത് അല്ലാഹുവോ പ്രവാചകനോ ???

അള്ളാഹു : [57:29] http://quran.com/57/29
* അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ യാതൊന്നും അധീനപ്പെടുത്തുവാന്‍ തങ്ങള്‍ക്ക്‌ കഴിവില്ലെന്നും തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാണെന്നും അത്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ നല്‍കുമെന്നും വേദക്കാര്‍ അറിയാന്‍ വേണ്ടിയാണ്‌ ഇത്‌. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.

അല്ലാഹുവും ദൂതനും ചേര്‍ന്ന് : [9:74] http://quran.com/9/74
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അവനും അവന്‍റെ ദൂതനും അവര്‍ക്ക്‌ ഐശ്വര്യമുണ്ടാക്കികൊടുത്തു എന്നതൊഴിച്ച്‌ അവരുടെ എതിര്‍പ്പിന്‌ ഒരു കാരണവുമില്ല. ആകയാല്‍ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതവര്‍ക്ക്‌ ഉത്തമമായിരിക്കും. അവര്‍ പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അല്ലാഹു അവര്‍ക്ക്‌ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്‌. ഭൂമിയില്‍ അവര്‍ക്ക്‌ ഒരു മിത്രമോ സഹായിയോ ഉണ്ടായിരിക്കുകയുമില്ല.

12) വ്യഭിചാരതിനുള്ള ശിക്ഷ

* 100 അടി അടിക്കുക [24:2] http://quran.com/24/2
വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ്‌ അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ ( അത്‌ നടപ്പാക്കുന്ന വിഷയത്തില്‍ ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ.

* വീടുകളില്‍ തടഞ്ഞു വെക്കുക [4:15] http://quran.com/4/15
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്‌ നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങള്‍ കൊണ്ട്‌ വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത്‌ വരെ.

* വ്യഭിച്ചരിക്കുന്നവരെ പീഡിപ്പിക്കുക [4:16] http://quran.com/4/16
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

* കല്ല്‌ എറിഞ്ഞു കൊല്ലുക [Sahih al-Bukhari 7332 Book 96, Hadith 61 http://sunnah.com/bukhari/96/61 ]

Narrated Ibn `Umar:
The Jews brought a man and a woman who had committed illegal sexual intercourse, to the Prophet (ﷺ) and the Prophet (ﷺ) ordered them to be stoned to death, and they were stoned to death near the mosque where the biers used to be placed.

13) ആരാണ് ആദ്യ മുസ്ലിം ???

* മുഹമ്മദ്‌ [39:7-12] http://quran.com/39/12
ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക്‌ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.
* മൂസ [7:413] http://quran.com/7/143
മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട്‌ അദ്ദേഹത്തിന്‌ ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.
* ഫിറോന്‍ [26:51] http://quran.com/26/51
ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ‍ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ്‌ ഞങ്ങള്‍ക്ക്‌ പൊറുത്തുതരുമെന്ന്‌ ഞങ്ങള്‍ ആശിക്കുന്നു

14) നൂഹിന്‍റെ മകനെ വെള്ളപ്പൊക്കത്തില്‍ നിന്ന് അള്ളാഹു രക്ഷിച്ചോ ???

രക്ഷിച്ചു [ 21:76-77] http://quran.com/21/76 http://quran.com/21/77
* നൂഹിനെയും ( ഓര്‍ക്കുക ). മുമ്പ്‌ അദ്ദേഹം വിളിച്ച്‌ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന്‌ നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി. [21:76]
* നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന്‌ അദ്ദേഹത്തിന്‌ നാം രക്ഷനല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു.അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു കളഞ്ഞു. [21:77]

മുക്കി കൊന്നു [11:42-43] http://quran.com/11/42, http://quran.com/11/43
* പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്‌ ( കപ്പല്‍ ) അവരെയും കൊണ്ട്‌ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ്‌ തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌[11:42]
* അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന്‌ എനിക്ക്‌ രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന്‌ ഇന്ന്‌ രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. ( അപ്പോഴേക്കും ) അവര്‍ രണ്ട്‌ പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി. [11:43]

15) ഖുര്‍ആന്‍ എങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ???

വ്യക്തമായി എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ [54:17] http://quran.com/54/17
* തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
* നിനക്ക്‌ നിന്‍റെ ഭാഷയില്‍ ഇതിനെ ( ഖുര്‍ആനിനെ ) നാം ലളിതമാക്കിത്തന്നിട്ടുള്ളത്‌ അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു. [44:58] http://quran.com/44/58

* അല്ലാഹുവിനു മാത്രം അറിയാവുന്ന വചനങ്ങളും ആശയത്തില്‍ വ്യക്തതയില്ലാത്ത വചനങ്ങളും ഉണ്ട് [3:7] http://quran.com/3/7
( നബിയേ, ) നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ.

* എന്നാല്‍ ഖുറാനിലെ കാര്യങ്ങള്‍ മനസിലാകണമെങ്കില്‍ മനുഷ്യന്‍ എഴുതിയുണ്ടാക്കിയ പലതരം ടാഫ്സിര്‍ ഗ്രന്ഥങ്ങളും, ഹദീസ് ഗ്രന്ഥങ്ങളും, പല ശാസ്ത്ര ബുക്കുകളും നമ്മുടെ കൈവശം ഉണ്ടെങ്കില്‍ മാത്രമേ ഖുറാനില്‍ എന്താണ് എഴുതിയിരിക്കുന്നത് നമുക്ക് മനസിലാകത്തോള്ളൂ എന്നതാണ് വാസ്തവം....

16) ആരാണ് മനുഷ്യനെ വഴിപിഴപ്പിക്കുന്നത് ???

അള്ളാഹു : [6:25] http://quran.com/4/88
* എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ്‌ രണ്ട്‌ കക്ഷികളാകുന്നത്‌? അവര്‍ സമ്പാദിച്ചുണ്ടാക്കിയത്‌ ( തിന്‍മ ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്‌. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന്‌ ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.

ശാത്താന്‍ [15:39]http://quran.com/15/39
* ഇബിലീസ് പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ ( ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.

17) അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റം ഉണ്ടോ ???

ഇല്ലാ : [15:9], [10:64] http://quran.com/15/9 , http://quran.com/10/64
* തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.
* അവര്‍ക്കാണ്‌ ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ യാതൊരു മാറ്റവുമില്ല. അതു ( സന്തോഷവാര്‍ത്ത ) തന്നെയാണ്‌ മഹത്തായ ഭാഗ്യം.

ഉണ്ട് : [16:101], [2:106] http://quran.com/16/101, http://quran.com/2/106
* ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
* വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?

18) മുഹമ്മദ്‌ എല്ലാവര്ക്കും ഉള്ള പ്രവാചകന്‍ ആണോ ???

അതെ : [7:158] http://quran.com/7/158
പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.

അല്ലാ, അറബികള്‍ക്ക് വേണ്ടി മാത്രം : [42:7] http://quran.com/42/7
* അപ്രകാരം നിനക്ക്‌ നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ ( മക്ക ) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും. അന്ന്‌ ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും.
* ( നബിയെ പരിഹസിച്ചുകൊണ്ട്‌ ) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? ( നബിയേ, ) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി. [13:7] http://quran.com/13/7
* യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക്‌ ( കാര്യങ്ങള്‍ ) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയില്‍ ( സന്ദേശം നല്‍കിക്കൊണ്ട്‌ ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. [14:4] quran.com/14/4

19) മരണവേളയില്‍ ആത്മാവുകളെ മനുഷ്യനില്‍ നിന്ന് എടുക്കുന്നത് ആരാണ് ???

മലക്ക് : [32:11] http://quran.com/32/11
* ( നബിയേ, ) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക്‌ നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുന്നതുമാണ്‌.

മലക്കുകള്‍ [47:27] http://quran.com/47/27
* അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു കൊണ്ട്‌ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി!

അള്ളാഹു : [39:42] http://quran.com/39/42
* ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു.

20) ആരാണ് മുഹമ്മദിന് ദൈവവെളിപാടുകള്‍ കൊണ്ട് കൊടുക്കുന്നത് ???

ജിബിരീല്‍ എന്നാ മലക്ക് : [2:97] http://quran.com/2/97
* ( നബിയേ, ) പറയുക: ( ഖുര്‍ആന്‍ എത്തിച്ചുതരുന്ന ) ജിബ്‌രീല്‍ എന്ന മലക്കിനോടാണ്‌ ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത്‌ നിന്റെ മനസ്സില്‍ അവതരിപ്പിച്ചത്‌ അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ മാത്രമാണ്‌. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ്‌ ( അത്‌ അവതരിച്ചിട്ടുള്ളത്‌ ).

ഒരു പരിശുദ്ധാത്മാവ് [16:102] http://quran.com/16/102
* പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച്‌ നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അത്‌ ഇറക്കിയിരിക്കുകയാണ്‌.

21) നന്മയും തിന്മയും എവിടെ നിന്ന് ???

നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന് : [4:78] http://quran.com/4/78
* ( നബിയേ, ) അവര്‍ക്ക്‌ വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണ്‌ എന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണ്‌ എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌.

നന്മ അല്ലാഹുവില്‍ നിന്നും തിന്മ നമ്മളില്‍ നിന്നും : [4:79] http://quran.com/4/79
* നന്‍മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌.

ഏതായാലും ഇത്രയും വൈരുധ്യങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് ഇതും കൂടി നോക്കി ഒരു തീരുമാനത്തില്‍ എത്താം...

അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. [4:82] http://quran.com/4/82

ഖുര്‍ആന്‍ ദൈവതിന്റെതല്ല എന്ന് ഖുര്‍ആന്‍ തന്നെ സമ്മതിച്ചു തന്നിരിക്കുന്നു ; വിശ്വാസികള്‍ ഒന്ന് ചിന്തിക്കുക എന്ന് മാത്രമേ എനിക്ക് പറയാനോള്ളൂ....!!!!
Share:

0 comments:

Post a Comment

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates