ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Friday, 14 August 2015

അന്ധവിശ്വാസങ്ങളില്‍ അന്ധമായി വിശ്വസിച്ചിരുന്ന പ്രവാചകന്‍ !!!

1400 കൊല്ലം മുന്പ് അറേബ്യയില്‍ നിലനിന്നിരുന്ന എല്ലാ അന്ധവിശ്വാസങ്ങളും(മണ്ടത്തരങ്ങള്‍) എല്ലാം അന്ത്യപ്രവാചകന്‍ നബി സ 100% വും അദേഹത്തിന്റെ ജീവിതത്തില്‍ അന്ഗീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലം തെറ്റാണെന്ന് സര്‍വ്വശക്തന്‍ ആയ അള്ളാഹുവും അവന്റെ മലക്കും അദ്ദേഹത്തിനോട് പറയാന്‍ മറന്നു പോയി...

ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: നിന്നുകൊണ്ട്‌ ചെരുപ്പ്‌ ധരിക്കല്‍ റസൂല്‍ (സ) നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്‌)

അബൂമാലികി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ ) പറഞ്ഞു: അലറിക്കരയുമ്പോള്‍ തന്‍റെ മരണത്തിനുമുമ്പെ പശ്ചാത്തപിച്ചുമടങ്ങിയിട്ടില്ലെങ്കില്‍, കത്രാന്‍ കൊണ്ടുള്ള ഒരുകുപ്പായവും ചൊറിച്ചിലുണ്ടാക്കുന്ന ഒരുതരം വസ്ത്രവും ധരിപ്പിച്ചുകൊണ്ട്‌ അന്ത്യനാളില്‍ അവളെ നിറുത്തപ്പെടുന്നതാണ്‌. (മുസ്ലിം)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: മണി പിശാചിന്‍റെ പുല്ലാങ്കുഴലാണ്‌. (അബൂദാവൂദ്‌)

ഇബ്നുഉമറി(റ)ല്‍ നിന്ന്‌ നിവേദനം: കാഷ്ഠം ഭക്ഷിക്കുന്ന ഒട്ടകത്തിന്‍മേല്‍ സവാരിചെയ്യല്‍ നബി(സ) നിരോധിച്ചിരുന്നു. (അബൂദാവൂദ്‌)

മുആദി(റ)ല്‍ നിന്ന്‌ നിവേദനം: ഇമാം പ്രസംഗിക്കുമ്പോള്‍ മുട്ടുകെട്ടി ഇരിക്കല്‍ റസൂല്‍ (സ) നിരോധിച്ചിട്ടുണ്ട്‌. ഉറക്കവും അലസതയും എളുപ്പത്തില്‍ നേരിടുന്നതുകൊണ്ടാണ്‌ അത്‌ നിരോധിച്ചത്‌. (അബൂദാവൂദ്‌, തിര്‍മിദി)

അബ്ദുര്‍റഹ്മാന്‍ (റ) വില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്‌. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: സ്വര്‍ഗ്ഗമല്ലാത്ത മറ്റൊന്നും അല്ലാഹുവിനെ മുന്‍നിര്‍ത്തി ചോദിക്കാന്‍ പാടില്ല.

ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: നിശ്ചയം റസൂല്‍ (സ) ഒരിക്കല്‍ ഉമ്മുസ്സാഇബിന്‍റെ അടുത്തോ ഉമ്മുല്‍മുസയ്യിബിന്‍റെ അടുത്തോ കടന്നുചെന്ന്‌ ചോദിച്ചു: ഉമ്മുസ്സാഇബേ, അല്ലെങ്കില്‍ ഉമ്മുല്‍മുസയ്യിബേ, നിനക്കെന്തുപറ്റി, വിറക്കുന്നല്ലോ? അവര്‍ പറഞ്ഞു: പനി പിടിപെട്ടിരിക്കുന്നു. അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി(സ) പറഞ്ഞു: നീ പനിയെ കുറ്റപ്പെടുത്തരുത്‌. നിശ്ചയം അത്‌ ഉല ഇരുമ്പിന്‍റെ തുരുമ്പ്‌ നീക്കം ചെയ്യുന്നതുപോലെ മനുഷ്യരുടെ പാപങ്ങളെ നീക്കം ചെയ്യും. (മുസ്ലിം)

ഉബയ്യി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ആക്ഷേപിക്കരുത്‌. നിങ്ങള്‍ക്ക്‌ വിഷമമുള്ള കാറ്റ്‌ കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റില്‍ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടര്‍ന്നുണ്ടാകുന്ന നന്‍മയും അതിനോട്‌ കല്‍പിക്കപ്പെട്ടിട്ടുള്ള നന്‍മയും നിന്നോട്‌ ഞാന്‍ ചോദിക്കുന്നു. ഈ കാറ്റിന്‍റെ ഉപദ്രവത്തില്‍ നിന്നും അതി നാലുണ്ടാകാവുന്നതിന്‍റെ ഉപദ്രവത്തില്‍ നിന്നും അതിനോട് കല്‍പിക്കപ്പെട്ടിട്ടുള്ളതിന്‍റെ ഉപദ്രവത്തില്‍ നിന്നും ഞങ്ങള്‍ നിന്നോട്‌ രക്ഷതേടുന്നു. (തിര്‍മിദി)

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറയുന്നത്‌ ഞാന്‍ കേട്ടു. കാറ്റ്‌ അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍പെട്ടതാണ്‌. അത്‌ റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ്‌ കണ്ടാല്‍ നിങ്ങളതിനെ ആക്ഷേപിക്കരുത്‌. അതിന്‍റെ നന്‍മയെ ആവശ്യപ്പെടുകയും അതിന്‍റെ ഉപദ്രവത്തില്‍ നിന്ന്‌ രക്ഷതേടുകയും വേണം. (അബൂദാവൂദ്‌)

സൈദുബ്നു ഖാലിദി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു. നിങ്ങള്‍ കോഴിയെ ചീത്തപറയരുത്‌. നമസ്കാരത്തിനുവേണ്ടി അത്‌ വിളിച്ചുണര്‍ത്തും. (അബൂദാവൂദ്‌)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: നമസ്കാരത്തില്‍ തിരിഞ്ഞുനോക്കുന്നത്‌ നിങ്ങള്‍ സൂക്ഷിക്കണം. നമസ്കാരത്തില്‍ തിരിഞ്ഞുനോക്കല്‍ നാശത്തിന്‌ കാരണമാണ്‌. അങ്ങനെ തിരിഞ്ഞുനോക്കിയേ കഴിയൂ എങ്കില്‍ സുന്നത്ത്‌ നമസ്കാരത്തിലാവാം. ഫര്‍ള്‌ നമസ്കാരത്തിലത്‌ പറ്റുകയില്ല. (തിര്‍മിദി)

ജരീറി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: വല്ല അടിമയും സയ്യിദിന്‍റെ അനുവാദം കൂടാതെ ഒളിച്ചോടിപ്പോകുന്നപക്ഷം അല്ലാഹുവിന്‍റെ സംരക്ഷണ ഉത്തരവാദിത്തം അവ നില്‍ നിന്ന്‌ ഒഴിവാകുന്നതാണ്‌. (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കല്‍ നബി(സ) നിരോധിച്ചിരിക്കുന്നു . (മുസ്ലിം)

ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: ഊരിയ വാളുമായി നടക്കുന്നത്‌ നബി(സ) നിരോധിച്ചിരിക്കുന്നു . (അബൂദാവൂദ്‌, തിര്‍മിദി)

മിഖ്ദാദി(റ)ല്‍ നിന്ന്‌ ഹമ്മാമ്‌(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഉസ്മാന്‍ (റ) വിനെപ്പറ്റി ഒരാള്‍ മുഖസ്തുതി പറയാന്‍ തുടങ്ങിയപ്പോള്‍ മിഖ്ദാദ്‌(റ) തന്‍റെ കാല്‍മുട്ട്‌ നിലത്ത്‌ കുത്തി ഇരുന്നുകൊണ്ട്‌ അവന്‍റെ മുഖത്ത്‌ ചരല്‍പ്പൊടി വാരി എറിയാന്‍ തുടങ്ങി . തദവസരം നീ എന്താണ്‌ കാണിക്കുന്ന തെന്ന്‌ ഉസ്മാന്‍ (റ) ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്‌ നിങ്ങള്‍ മുഖസ്തുതി പറയുന്നവരുടെ മുഖത്ത്‌ മണല്‍ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം)

അബ്ദുല്ല(റ)യില്‍ നിന്ന്‌ നിവദനം: ഞാന്‍ ചെന്താമരവര്‍ണ്ണം മുക്കിയ വസ്ത്രം ധരിച്ചത്‌ നബി(സ) കണ്ടപ്പോള്‍ അവിടുന്ന്‌ ചോദിച്ചു: ഇത്‌ നിന്‍റെ മാതാവാണോകല്‍പ്പിച്ചത്‌? ഞാനത്‌ കഴുകട്ടെയോ? എന്ന്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നീ അത്‌ കരിച്ചുകളയൂ!

അനസ്‌(റ) നിവേദനം: നബി(സ) കള്ള്‌ കുടിയനെ ചെരിപ്പുകള്‍ കൊണ്ടും ഈത്തപ്പനയുടെ മടല്‍കൊണ്ടും അടിക്കുവാന്‍ കല്‍പ്പിച്ചു. അബൂബക്കര്‍ (റ) നാല്‍പതു അടിയാണ്‌ അവന്ന്‌ നല്‍കിയിരുന്നത്‌. (ബുഖാരി. 8. 81. 764)

ആയിശ(റ) നിവേദനം: നബി(സ) അരുളി: കാല്‍ സ്വര്‍ണ്ണനാണയമോ അതിലധികമോ മോഷ്ടിക്കുന്നപക്ഷം ശിക്ഷയായി കൈ മുറിക്കേണ്ടതാണ്‌. (ബുഖാരി. 8. 81. 780)

സഹ്ല്‍ (റ) പറയുന്നു: നബി(സ) അരുളി: വല്ലവനും രണ്ട്‌ കാലുകള്‍ക്കും താടിയെല്ലുകള്‍ക്കും ഇടയിലുള്ളതിനെ സംരക്ഷിക്കാമെന്ന്‌ എനിക്ക്‌ ജാമ്യം നില്‍ക്കുന്ന പക്ഷം സ്വര്‍ഗ്ഗം അവനുണെ്ടന്ന്‌ ഞാനും ജാമ്യം നില്‍ക്കാം. (ബുഖാരി. 8. 82. 799)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്‍റെ അംശങ്ങളില്‍ സന്തോഷ വാര്‍ത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്‍മാര്‍ ചോദിച്ചു: എന്താണ്‌ സന്തോഷ വാര്‍ത്തകള്‍. ഉത്തമസ്വപ്നങ്ങള്‍ തന്നെയെന്ന്‌ നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 9. 87. 119)

ഇബ്നുഅബ്ബാസ്‌(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന്‌ വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട്‌ ബാര്‍ലിമണികളെ തമ്മില്‍ പിടിച്ച്‌ കെട്ടി ബന്ധിപ്പിക്കാന്‍ അവനെ നിര്‍ബന്ധിക്കും. വാസ്തവത്തിലോ അവനത്‌ ചെയ്യുവാന്‍ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത്‌ കേള്‍ക്കുന്നത്‌ അവരിഷ്ടപ്പെടുകയില്ല. എങ്കില്‍ പരലോകത്ത്‌ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും. (ബുഖാരി. 9. 87. 165)

തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങള്‍ക്കും ശമനൌഷധമാണ്‌. (ബുഖാരി. 7. 71. 591)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മലയുടെ മുകളില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്തു. എങ്കില്‍ അവന്‍റെ വാസസ്ഥലം നരകമായിരിക്കും. ശാശ്വതമായി അവനതില്‍ വീണുകൊണ്ടിരിക്കും. വല്ലവനും വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച്‌ വിഷം കഴിച്ചുകൊണ്ടേയിരിക്കും. ഒരായുധം പ്രയോഗിച്ചു ഒരാള്‍ ആത്മഹത്യ ചെയ്താല്‍ ശാശ്വതനായി നരകത്തില്‍ വെച്ച്‌ കത്തി കയ്യില്‍ പിടിച്ച്‌ അവന്‍ തന്‍റെ വയറ്‌ കുത്തിക്കീറിക്കൊണ്ടേയിരിക്കും. (ബുഖാരി. 7. 71. 670)

സുഹ്‌രി(റ) പറയുന്നു: മുസ്ലിംകള്‍ ഒട്ടകത്തിന്‍റെ മൂത്രം കൊണ്ട്‌ ചികിത്സിക്കാറുണ്ട്‌. പെണ്‍കഴുതയുടെ പാലിനെ സംബന്ധിച്ച്‌ നബി(സ)അതിന്‍റെ മാംസം വിരോധിച്ചതായി നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. അതിന്‍റെ പാലിനെ സംബന്ധിച്ച്‌ കല്‍പനയോ വിരോധമോ ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല. എന്നാല്‍ മൃഗങ്ങളുടെ പിത്തകോശത്തെ സംബന്ധിച്ച്‌ നബി(സ) അതിന്‍റെ മാംസം വിരോധിച്ചത്‌ നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. നബി(സ) അരുളി: കോമ്പല്ലുളളവന്യമൃഗങ്ങള്‍ നിഷിദ്ധമാണ്‌. (ബുഖാരി. 7. 71. 672)

ഇബ്നുഉമര്‍ (റ) പറയുന്നു: നബി(സ) അരുളി: വല്ലവനും അഹങ്കാരത്തോട്‌ കൂടി തന്‍റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്‍റെ നേരെ നോക്കുകയില്ല. (ബുഖാരി. 7. 72. 675)

അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട്‌ നെരിയാണിവിട്ട്‌ താഴേക്ക്‌ ഇറങ്ങിയ വസ്ത്രം നരകത്തിലാണ്‌. (ബുഖാരി. 7. 72. 678)

അബൂഉസ്മാന്‍ (റ) നിവേദനം: ഉമര്‍ (റ) എനിക്ക്‌ ഇപ്രകാരം എഴുതി. നബി(സ) അരുളി; വല്ലവനും പട്ട്‌ ദുന്‍യാവില്‍ ധരിച്ചാല്‍ പരലോകത്ത്‌ അതില്‍ നിന്ന്‌ അല്‍പം പോലും അവന്‍ ധരിക്കുകയില്ല. (ബുഖാരി. 7. 72. 719)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ചെരിപ്പ്‌ ധരിക്കുമ്പോള്‍ ആദ്യം വലത്തേത്‌ ധരിക്കട്ടെ. അഴിക്കുമ്പോള്‍ ഇടത്തേതഴിക്കട്ടെ. അതായത്‌ അവന്‍ ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത്തേതായിരിക്കണം. (ബുഖാരി. 7. 72. 747)

അബൂഹുറൈറ(റ) നിവേദനം: നബി(സ)സ്വര്‍ണ്ണത്തിന്‍റെ മോതിരം വിരോധിച്ചിട്ടുണ്ട്‌. (ബുഖാരി. 7. 72. 754)

ഇബ്നുഅബ്ബാസ്‌(റ) പറയുന്നു: സ്ത്രീ വേഷം ധരിച്ചവരെ നിങ്ങള്‍ വീടുകളില്‍ നിന്ന്‌ പുറത്താക്കുവീന്‍ എന്ന്‌ നബി(സ) അരുളി: അങ്ങിനെ നബി(സ) ഒരാളെയും ഉമര്‍ ഒരു സ്ത്രീയെയും വീട്ടില്‍ നിന്ന്‌ പുറത്താക്കി. (ബുഖാരി. 7. 72. 774)

ഇബ്നുഉമര്‍ (റ) നിവേദനം: മീശവെട്ടല്‍ പ്രകൃതിയില്‍പെട്ടതാണ്‌. (ബുഖാരി. 7. 72. 776)

ഇബ്നുഉമര്‍ (റ) പറയുന്നു: തലമുടിയുടെ ഒരു ഭാഗം വടിക്കുകയും കുറെ ഭാഗം വളര്‍ത്തുകയും ചെയ്യുന്നത്‌ നബി(സ)വിരോധിച്ചത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. (ബുഖാരി. 7. 72. 796)

സഹ്ല്‍ (റ) നിവേദനം: നബി(സ) ഒരു ചീര്‍പ്പുകൊണ്ട്‌ മുടി ചീകിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ നബി(സ)യുടെ വീട്ടിലേക്ക്‌ എത്തിനോക്കി. നബി(സ) പറഞ്ഞു: നോക്കിയതു ഞാനറിഞ്ഞിരുന്നുവെങ്കില്‍ ഇതുകൊണ്ട്‌ നിന്‍റെ കണ്ണിന്‌ കുത്തുമായിരുന്നു. സമ്മതം ചോദിക്കല്‍ കണ്ണിന്‍റെ കാരണത്താലാണ്‌ നിശ്ചയിച്ചതുതന്നെ. (ബുഖാരി. 7. 72. 807)

അബ്ദുല്ല(റ) പറയുന്നു: നബി(സ)അരുളി: പരലോകത്ത്‌ ജനങ്ങളില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ്‌ ചിത്രം വരക്കുന്നവര്‍ . (ബുഖാരി. 7. 72. 834)

അബൂജുഹൈഫ(റ) പറയുന്നു: നബി(സ) പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും പച്ചകുത്തുന്നവനേയും അതിന്‌ ആവശ്യപ്പെടുന്നവനേയും ചിത്രം വരക്കുന്നവനേയും ശപിച്ചിരിക്കുന്നു. (ബുഖാരി. 7. 72. 845)

വര്‍ണ്ണപ്പകിട്ടാര്‍ന്നവസ്ത്രം ധരിക്കുന്നതുകൊണ്ട്‌ അഹന്തയും പൊങ്ങച്ചവും വന്നുചേരുന്നു. വെള്ളവസ്ത്രം ധരിക്കുമ്പോള്‍ അവയൊന്നും നേരിടുകയില്ല (മുസ്ലിം)

ഇബ്നു ഉമറി(റ) വില്‍ നിന്ന്‌ നിവേദനം: നബി(സ) അരുളി: അരയുടുപ്പിലും ഖമീസിലും തലപ്പാവിലും ഇസ്ബാലുണ്ട്‌. അവയില്‍ നിന്ന്‌ വല്ലതും അഹന്തകൊണ്ട്‌ വലിച്ചിഴക്കുന്ന പക്ഷം അന്ത്യദിനത്തില്‍ അല്ലാഹു അവനെ നോക്കുകയില്ല. (അബൂദാവൂദ്‌, നസാഈ)

അലി(റ)യില്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ വലതുകയ്യില്‍ പട്ടും ഇടതുകയ്യില്‍ സ്വര്‍ണ്ണവും എടുത്തുവെച്ചുകൊണ്ട്‌ നബി(സ) പറയുകയുണ്ടായി നിശ്ചയം, ഇവരണ്ടും എന്‍റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക്‌ നിഷിദ്ധമാണ്‌. (അബൂദാവൂദ്‌)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അലിയുടെ പുത്രന്‍ ഹസ്സന്‍ (റ)നെ ചുംബിച്ചു. നബി(സ)യുടെ അടുത്തു അഖ്‌റഅ്‌(റ) ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക്‌ പത്തു സന്താനങ്ങളുണ്ട്‌. ഞാന്‍ അവരില്‍ ഒരാളേയും ചുംബിച്ചിട്ടില്ല. അപ്പോള്‍ നബി(സ) അദ്ദേഹത്തിലേക്ക്‌ ഒന്നു നോക്കി. ശേഷം പറഞ്ഞു: കരുണചെയ്യാത്തവനോട്‌ അല്ലാഹുവും കരുണചെയ്യുകയില്ല. (ബുഖാരി. 8. 73. 26)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സത്യവിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന്‌ രണ്ടുപ്രാവശ്യം തേള്‍ കുത്തുകയില്ല. (ബുഖാരി. 8. 73. 154)

അബുഹുറൈറ(റ) നിവേദനം: ആദ്യം സൈനബ(റ)യുടെ നാമം ബര്‍റ (പുണ്യാവതി) എന്നായിരുന്നു. അവര്‍ ആത്മപ്രശംസ ചെയ്യുന്നുവെന്ന്‌ നബി(സ)യോട്‌ ചിലര്‍ പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക്‌ സൈനബ എന്ന്‌ പേര്‌ നല്‍കി. (ബുഖാരി. 8. 73. 212)

അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ വല്ലവനും തുമ്മി എന്നാല്‍ അവന്‍ അല്‍ഹംദുലില്ലാഹി എന്ന്‌ പറയട്ടെ. അപ്പോള്‍ അവന്‍റെ സ്നേഹിതന്‍ അവന്ന്‌ വേണ്ടി യര്‍ഹമുകല്ലാഹു എന്ന്‌ പ്രത്യുത്തരം നല്‍കണം. അവന്‍ അപ്രകാരം പറഞ്ഞാല്‍ തുമ്മിയവന്‍ ഇപ്രകാരം ചൊല്ലണം. യഹ്ദീകുമുല്ലാഹു വയുസ്വ്‌ ലീഹ്‌ ബാലകും. (ബുഖാരി. 8. 73. 242)

ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: ഞങ്ങള്‍ നബി(സ)യുടെ അടുക്കല്‍ ചെന്നാല്‍ ഓരോരുത്തരും ചെന്നെത്തിയ സ്ഥലത്താണ്‌ ഇരിക്കാറ്‌. (അബൂദാവൂദ്‌, തിര്‍മിദി) (മറ്റുള്ളവരെ എഴുന്നേല്‍പ്പിച്ചുകൊണ്ട്‌ അവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ശ്രമിക്കാറില്ല. അങ്ങനെ ചെയ്യുന്നത്‌ അനീതി കൂടിയാണ്‌)

ഹുദൈഫ(റ)യില്‍ നിന്ന്‌ നിവേദനം: സദസ്സിന്‍റെ നടുവില്‍ കയറിയിരിക്കുന്നവരെ നബി(സ)ശപിച്ചിരിക്കുന്നു. (അബൂദാവൂദ്‌)

അബൂഹൂറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) അരുള്‍ ചെയ്തു: അല്ലാഹുവിനെ സ്മരിക്കാതെ സദസ്സില്‍ നിന്ന്‌ എഴുന്നേറ്റു പോകുന്നവന്‍ കഴുതയുടെ ശവത്തിനരികില്‍ നിന്ന്‌ എഴുന്നേറ്റ്‌ പോകുന്നതിന്‌ തുല്യരാണ്‌. ആ സദസ്സ്‌ അവര്‍ക്ക്‌ നഷ്ടപ്പെട്ടതു തന്നെ (അബൂദാവൂദ്‌)

ജുന്‍ദുബ്(റ) നിവേദനം: ഏതാനും ദിവസം ജിബ്രില്‍ വഹ്യുമായി നബി(സ)യെ സമീപിക്കാതിരുന്നു. അപ്പോള്‍ ഖുറൈശികളില്‍പെട്ട ഒരു സ്ത്രീ പറഞ്ഞു: മുഹമ്മദിന്‍റെ പിശാച് അവനെ സമീപിക്കല്‍ പിന്തിയിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് സൂറത്തു ളുഹാ അവതരിക്കപ്പെട്ടത്. (ബുഖാരി. 2. 21. 225)

ആയിശ(റ) നിവേദനം: ഒരു കര്‍മ്മം അനുഷ്ഠിക്കുവാന്‍ നബി(സ)ക്ക് ആഗ്രഹമുണ്ടായാല്‍ പോലും നബി(സ) ആ കര്‍മ്മം വിട്ടുകളയാറുണ്ടായിരുന്നു. അതനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കുകയും അപ്പോള്‍ അതവര്‍ക്ക് ഒഴിച്ചു കൂടാത്ത ഒന്നാണെന്ന ധാരണ ഉണ്ടാവുകയും ചെയ്യും. നബി(സ) ളുഹാ നമസ്കാരം ഒരിക്കലും നമസ്കരിച്ചിട്ടില്ല. എന്നാല്‍ ഞാനത് അനുഷ്ഠിക്കാറുണ്ട്. (ബുഖാരി. 2. 21. 228)

അബൂഹുറൈറ(റ) നിവേദനം: തീര്‍ച്ചയായും നബി(സ) അരുളി: നിങ്ങളില്‍ ഒരാള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍റെ തലയുടെ പിന്‍ഭാഗത്തു പിശാച് കെട്ടുകെട്ടും. രാവ് ഇനിയും വളരെയധികമുണ്ട്. ഉറങ്ങിക്കൊള്ളുവീന്‍ എന്നു പറഞ്ഞു ഓരോ കെട്ടിലും അവന്‍ അടിക്കും. മനുഷ്യര്‍ ഉണര്‍ന്നു അല്ലാഹുവിനെ സ്മരിച്ചാല്‍ ഒരു കെട്ടഴിയും. അവന്‍ വുളു ചെയ്താല്‍ രണ്ടാമത്തെ കെട്ടഴിയും. പിന്നീടവന്‍ നമസ്കരിച്ചാലോ മറ്റേ കെട്ടും അഴിയും. മാത്രമല്ല പ്രഭാതവേളയില്‍ അവന്‍ ഉന്മേഷവാനായി എഴുന്നേല്‍ക്കുകയും ചെയ്യും. മറിച്ചാണെങ്കിലോ ഉന്മേഷരഹിതനും മടിയനുമായി കൊണ്ട് അവന്‍ എഴുന്നേല്‍ക്കും. (ബുഖാരി. 2. 21. 243)

അബ്ദുല്ല(റ) നിവേദനം: നമസ്കരിക്കാതെ നേരം പുലരുന്നതുവരെ കിടന്നുറങ്ങുന്ന ഒരാളെക്കുറിച്ച് ഒരിക്കല്‍ നബി(സ)യോട് പറയപ്പെട്ടു. അവിടുന്ന് അരുളി: പിശാച് അവന്‍റെ ചെവിയില്‍ മൂത്രമൊഴിച്ചിരിക്കുന്നു. (ബുഖാരി. 2. 21. 245)

ബറാഅ്(റ) നിവേദനം: നബി(സ)യുടെ പുത്രന്‍ ഇബ്റാഹിം മരിച്ചപ്പോള്‍ അവിടുന്ന് അരുളി: അവന് മുലകൊടുക്കുന്ന ഒരു സ്ത്രീ സ്വര്‍ഗ്ഗത്തിലുണ്ടായിരിക്കും. (ബുഖാരി. 2. 23. 464)

പിശാചുക്കളുടെ ഉപദ്രവം പല“ അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “കോട്ടു വായ് പിശാചിന്റെ ഉപദ്രവത്തില്‍ പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായ് വന്നാല്‍ അതിനെ കഴിയുന്നതും വിധം അടക്കട്ടെ . കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.” (ബുഖാരി-1350)

നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണ്. പേക്കിനാവുകള്‍ പിശാചിന്റെ വകയാണ്. നിങ്ങളിലാരെങ്കിലും പേക്കിനാവു കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും പിശാചിന്റെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. എങ്കില്‍ അത് അവനെ ഉപദ്രവിക്കുകയില്ല. “(ബുഖാരി-1351)

തിരുമേനി അരുളി: “കോഴി കൂവുന്നതു കേട്ടാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊള്ളുക. കാരണം കോഴി ഒരു മലക്കിനെ കണ്ടിട്ടുണ്ടാകും. മറിച്ച് ഒരു കഴുത കരയുന്നതാണു കേട്ടതെങ്കില്‍ പിശാചില്‍നിന്നു രക്ഷിക്കാന്‍ അല്ലാഹുവില്‍ അഭയം തേടിക്കൊള്ളുക. കാരണം കഴുത പിശാചിനെ കണ്ടിട്ടുണ്ടായിരിക്കും.”(ബുഖാരി-1356)
വിഷമുള്ള എന്തു ജന്തു കടിച്ചാലും മന്ത്രിച്ചൂതാന്‍ തിരുമേനി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1928)

ഉമ്മുസല്‍മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്‍കുട്ടിയെ അവിടുത്തെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ തിരുമേനി അരുളി: “അവളെ നിങ്ങള്‍ മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്‍ക്കു കണ്ണേറു തട്ടിയിരിക്കുന്നു. (ബുഖാരി-1926)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായപ്പോള്‍ സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി. 3. 31. 122)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്‍റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്‍റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി. 3. 31. 123)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) നായ ഇരിക്കും വിധം ഇരുന്നു കൊണ്ട്‌ കാരക്കതിന്നുന്നത്‌ ഞാന്‍ കാണുകയുണ്ടായി. (മുസ്ലിം) (ചന്തി ഭൂമിയോട്‌ ചേര്ത്തു വെക്കുകയും കാല്പാ ദം കുത്തിനിറുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നതാണ്‌ നായ ഇരുത്തം)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) ആഹാരം കഴിച്ചാല്‍ മൂന്നു വിരലുകള്‍ നക്കാറുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്‌. ഒരാളുടെ ഒരു പിടി ഭക്ഷണം വീണുപോയാല്‍ അഴുക്ക്‌ നീക്കി അയാളത്‌ ഭക്ഷിക്കണം. പിശാചിനുവേണ്ടി അതുപേക്ഷിച്ചിടരുത്‌. തളിക തുടച്ചു വൃത്തിയാക്കാന്‍ ഞങ്ങളോട്‌ കല്പ്പിുച്ചുകൊണ്ട്‌ പ്രവാചകന്‍ (സ) പറഞ്ഞു. ഏത്‌ ഭക്ഷണത്തിലാണ്‌ ബര്ക്കിത്തുള്ളതെന്ന്‌ നിങ്ങളറിയുകയില്ല. (മുസ്ലിം)

ഇബ്നു അബ്ബാസ്‌(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) അരുള്‍ ചെയ്തു. ഒട്ടകം കുടിക്കുന്നതുപോലെ ഒറ്റ പ്രാവശ്യമായിക്കൊണ്ട്‌ നിങ്ങള്‍ പാനം ചെയ്യരുത്‌. രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരിക്കണം നിങ്ങള്‍ പാനം ചെയ്യേണ്ടത്‌. അങ്ങനെ പാനം ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലുകയും പാത്രം എടുത്തുമാറ്റുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും വേണം. (തിര്മിയദി)

ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്‌ നിവേദനം: തീര്ച്ചവയായും പാത്രത്തില്‍ ശ്വസിക്കുന്നതും ഊതുന്നതും നബി(സ) വിലക്കിയിട്ടുണ്ട്‌. (മുസ്ലിം)

അനസി(റ)ല്‍ നിന്ന്‌ നിവേദനം: നിന്നു കൊണ്ട്‌ കുടിക്കുന്നത്‌ നബി(സ) വിലക്കി. ഖത്താദത്ത്‌(റ) പറഞ്ഞു: അപ്പോള്‍ ഞങ്ങള്‍ അനസി(റ) നോട്‌ ചോദിച്ചു: (നിന്നുകൊണ്ട്‌) ഭക്ഷിക്കലോ? അവിടുന്ന്‌ പറഞ്ഞു: അതേറ്റവും ചീത്തയാണ്‌. (മുസ്ലിം)

• ജാബിര്‍ (റ) നിവേദനം: നബി(സ) ഖൈബര്‍ ദിവസം കഴുതയുടെ മാംസം വിരോധിച്ചു. കുതിരയുടെ മാംസത്തില്‍ ഇളവ്‌ പ്രഖ്യാപിക്കുകയും ചെയ്തു. (ബുഖാരി. 6. 67. 429)

• ഇബ്നുഉമര്‍ (റ) നിവേദനം: ഏതു ജീവിയുടേയും മുഖത്തടിക്കുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 6. 67. 449)

ജാബിര്‍ (റ) പറയുന്നു: നബി(സ) ചില പാത്രങ്ങള്‍ വിരോധിച്ചപ്പോള്‍ അന്സാ്രികള്‍ പറഞ്ഞു: ഞങ്ങള്ക്ക് ‌ അതു അനിവാര്യമാണല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു; എങ്കില്‍ വിരോധമില്ല. (ബുഖാരി. 7. 69. 496)

• ജാബിര്‍ (റ) പറയുന്നു: മുന്തിരിയും ഈത്തപ്പഴവും മൂപ്പ്‌ എത്തിയതും എത്താത്തതും തമ്മില്‍ കൂട്ടിക്കലര്ത്തി യുണ്ടാക്കുന്ന പാനീയം കുടിക്കുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 506)

• അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: വെളളം നിറച്ച തോല്പ്പാ ത്രം തലകീഴായിപ്പിടിച്ച്‌ വെളളം കുടിക്കുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 529)

അബൂഹുറൈറ(റ) നിവേദനം: വെളളം നിറച്ച തോല്പ്പാ ത്രത്തിന്റെ് വായ തുറന്ന്‌ അതില്‍ നിന്ന്‌ വെളളം കുടിക്കുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. അപ്രകാരം തന്നെ തന്റെഅ വളപ്പില്‍ തന്റെെ അയല്വാതസി പന്തലിന്റെവയോ മറ്റോ ആവശ്യത്തിന്‌ ഒരുകാല്‍ കുഴിച്ചിടുന്നത്‌ തടയരുതെന്നും നബി(സ) നിര്ദ്ദേ ശിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 531)

• ഉമ്മുസലമ:(റ) നിവേദനം: വെളളിയുടെ പാത്രത്തില്‍ കുടിക്കുന്നവന്‍ തന്റെ വയറ്റില്‍ അഗ്നിയാണ്‌ നിറക്കുന്നതെന്ന്‌ നബി(സ) അരുളി. (ബുഖാരി. 7. 69. 538)

അബുസഈദ്‌റ(റ) അബൂഹുറൈറ(റ) എന്നിവര്‍ നിവേദനം: നബി(സ) അരുളി: ഒരു മുസ്‌ ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കില്‍ അവന്റെീ ശരീരത്തില്‍ മുളള്‌ കുത്തുകയെങ്കിലും ചെയ്തു. എങ്കില്‍ അവന്റെ് തെറ്റുകളില്‍ ചിലത്‌ അല്ലാഹു മാച്ച്‌ കളയാതിരിക്കുകയില്ല. (ബുഖാരി. 7. 70. 545)

• അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു വല്ലവനും നന്മ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവനെ ആപത്തില്‍ അകപ്പെടുത്തും. (ബുഖാരി. 7. 70. 548)

അബ്ദുല്ല(റ) നിവേദനം: നബി(സ)ക്ക്‌ കഠിനജ്വരം ബാധിച്ച്‌ കിടക്കുന്ന അവസരത്തില്‍ ഞാന്‍ നബി(സ)യുടെയടുക്കല്‍ പ്രവേശിച്ചു. ഞാന്‍ പറഞ്ഞു. തീര്ച്ചിയായും താങ്കള്ക്ക് ‌ കഠിനജ്വരം ബാധിച്ചിരിക്കുന്നത്‌ അങ്ങേക്ക്‌ ഇരട്ടി പുണ്യം ലഭിക്കാന്‍ വേണ്ടിയായിരിക്കാം. നബി(സ) അരുളി: അതെ, ഏതൊരു മുസ്ലിമിനാവട്ടെ വല്ല അസുഖവും അവന്‌ ബാധിച്ചാല്‍ മരത്തിന്റെക ഇല ഉണങ്ങിവീഴും പോലെ അവന്റെു പാപങ്ങള്‍ അവനില്‍ നിന്ന്‌ ഉണങ്ങി വീണുപോയിക്കൊണ്ടിരിക്കും. (ബുഖാരി. 7. 70. 550)

• ഇബ്നുഅബ്ബാസ്‌(റ) പറയുന്നു: നബി(സ)അരുളി: രോഗശമനം മൂന്ന്‌ സംഗതികളില്‍ ഉണ്ട്‌. തേന്‍ കുടിക്കുക, കൊമ്പ്‌ വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്റെ അനുയായികളോട്‌ ചൂട്‌ വെക്കരുതെന്ന്‌ ഞാനിതാനിര്ദ്ദേ്ശിക്കുന്നു. (ബുഖാരി. 7. 71. 584)

അനസ്‌(റ) നിവേദനം: നബി(സ) അരുളി: പ്ളേഗുകാരണമുളള മരണം എല്ലാ മുസ്ലിമിനും രക്തസാക്ഷിത്വമാണ്‌. (ബുഖാരി. 7. 71. 628)

Source : http://quranmalayalam.com/hadees/
Share:

0 comments:

Post a Comment

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates