ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Friday, 14 August 2015

മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ ആയിഷ സംശയിച്ചിരുന്നു


മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യയായ ആയിഷ സംശയിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഹദീസ്......

ഈ ആയത്തുകള്‍ ശ്രെദ്ധിക്കുക

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [ Q 33:50 ] http://quran.com/33/50

അവരില്‍ നിന്ന്‌ നീ ഉദ്ദേശിക്കുന്നവരെ നിനക്ക്‌ മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക്‌ അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന്‌ വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക്‌ കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക്‌ നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. [ Q 33:51 ] http://quran.com/33/51

ഈ വെളിപാട് ഇറങ്ങിയപ്പോള്‍ ആയിഷ പറയുന്നത് സ്രെധിക്കൂ

حَدَّثَنَا زَكَرِيَّاءُ بْنُ يَحْيَى، حَدَّثَنَا أَبُو أُسَامَةَ، قَالَ هِشَامٌ حَدَّثَنَا عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كُنْتُ أَغَارُ عَلَى اللاَّتِي وَهَبْنَ أَنْفُسَهُنَّ لِرَسُولِ اللَّهِ صلى الله عليه وسلم وَأَقُولُ أَتَهَبُ الْمَرْأَةُ نَفْسَهَا فَلَمَّا أَنْزَلَ اللَّهُ تَعَالَى {تُرْجِئُ مَنْ تَشَاءُ مِنْهُنَّ وَتُؤْوِي إِلَيْكَ مَنْ تَشَاءُ وَمَنِ ابْتَغَيْتَ مِمَّنْ عَزَلْتَ فَلاَ جُنَاحَ عَلَيْكَ} قُلْتُ مَا أُرَى رَبَّكَ إِلاَّ يُسَارِعُ فِي هَوَاكَ.

സ്വന്തം ശരീരം നബിക്ക് ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ ! ഒടുവില്‍ ഈ വെളിപാട് [33:50.52]ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു "താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധ്രിതിപ്പെടുന്നുണ്ടല്ലോ !!!



Sahih al-Bukhari : Vol. 6, Book 60, Hadith 311
Arabic reference : Book 65, Hadith 4788

Source : http://sunnah.com/urn/44660

ഹിഷാമിന്റെ ബാപ്പ പറയുന്നത് ശ്രെധിക്കൂ

دَّثَنَا مُحَمَّدُ بْنُ سَلاَمٍ، حَدَّثَنَا ابْنُ فُضَيْلٍ، حَدَّثَنَا هِشَامٌ، عَنْ أَبِيهِ، قَالَ كَانَتْ خَوْلَةُ بِنْتُ حَكِيمٍ مِنَ اللاَّئِي وَهَبْنَ أَنْفُسَهُنَّ لِلنَّبِيِّ صلى الله عليه وسلم فَقَالَتْ عَائِشَةُ أَمَا تَسْتَحِي الْمَرْأَةُ أَنْ تَهَبَ نَفْسَهَا لِلرَّجُلِ فَلَمَّا نَزَلَتْ {تُرْجِئُ مَنْ تَشَاءُ مِنْهُنَّ} قُلْتُ يَا رَسُولَ اللَّهِ مَا أَرَى رَبَّكَ إِلاَّ يُسَارِعُ فِي هَوَاكَ. رَوَاهُ أَبُو سَعِيدٍ الْمُؤَدِّبُ وَمُحَمَّدُ بْنُ بِشْرٍ وَعَبْدَةُ عَنْ هِشَامٍ عَنْ أَبِيهِ عَنْ عَائِشَةَ يَزِيدُ بَعْضُهُمْ عَلَى بَعْضٍ.

ഖഉള ബിന്റ്റ് ഹകിം എന്ന സ്ത്രീ സ്വയം നിക്കാഹിനായി പ്രവാചകന് മുന്‍പില്‍ വന്നു , അപ്പോള്‍ ആയിഷ പറഞ്ഞു " ഒരു സ്ത്രീ സ്വയം ഒരു പുരുഷന് മുന്‍പില്‍ ഇങ്ങനെ നില്‍ക്കുമോ ?? 33:51 വെളിപാട് ഇറങ്ങിയപ്പോള്‍, ആയിഷ പറഞ്ഞു " അല്ലാഹുവിന്റെ പ്രവാചകനെ! ഞാന്‍ ഇത് കണ്ടില്ല , പക്ഷെ നിങ്ങളുടെ റബ്ബ് നിങ്ങളെ സന്തോഷിപ്പിക്കാന്‍ ധ്രിതിപ്പെടുന്നല്ലോ !!


Sahih al-Bukhari :
5113
 Arabic reference : Book 65, Hadith 4788

Source : http://sunnah.com/bukhari/67/50

-----------------------------------------------------------------------------------------

[ Q 33:50 ] ഈ വെളിപാട് അദ്ദേഹത്തിന്റെ ഭാര്യയായ ആയിഷക്ക് ഒട്ടും ഇഷ്ടപെട്ടില്ല എന്ന് നമ്മള്‍ ഹദീസില്‍ നിന്ന് വ്യക്തം ആണല്ലോ. ആയിഷ പറഞ്ഞ ഈ Sentence നോക്കൂ " താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധ്രിതിപ്പെടുന്നുണ്ടല്ലോ " ഇതില്‍ " താങ്കളുടെ റബ്ബ് " എന്ന് പറയുമ്പോള്‍ " മുഹമ്മദിന്റെ ദൈവം / ഒരു വ്യക്തിയുടെ ദൈവം "താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധ്രിതിപ്പെടുന്നുണ്ടല്ലോ എന്ന് വചനം ആയിഷ പറയണമെങ്കില്‍ ഖുറാനിലെ ആയത്തുകളുടെ ഉറവിടം താങ്കളുടെ(മുഹമ്മദിന്റെ) ആഗ്രഹങ്ങള്‍ തന്നെയാണ് എന്ന് വ്യക്തം. ഒരു വ്യക്തിയുടെ ഇഷ്ടങ്ങള്‍ക്കെലാം ഡീല്‍ ചെയ്യുന്ന അള്ളാഹു പ്രപഞ്ച സൃഷ്ടാവല്ലാ ഒരു വ്യക്തിയുടെ സൃഷ്ടി മാത്രം ആണ്. ഒരു മാന്യത ഉള്ള ദൈവം ആയിരുന്നു ഈ അള്ളാഹു എങ്കില്‍ ഇങ്ങനെ ഒരു വെളിപാട് ഇറക്കില്ലായിരുന്നു.

ഇത് ഇന്ന് കാലത്തുള്ള മണ്ടന്മാര്‍ക്ക് മനസിലായില്ലെങ്കിലും അന്ന് കാലത്തെ ആയിഷ എന്നാ കുട്ടിക്ക് മനസിലായിരുന്നു.....

ഈ ഖുര്‍ആന്‍ വാക്യം കൂടി ശ്രെദ്ധികുക

സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. [ Q 33:53 ] http://quran.com/33/53

ഇങ്ങനെ പറയാന്‍ പ്രവാചകന് ലജ്ജ തോന്നി, പക്ഷെ അല്ലാഹുവിനു ഒരു ലജ്ജയും തോന്നുന്നില്ല. ഈ വാക്യം ശ്രെദ്ധിക്കുക ഇത്രയും Personal ആയ കാര്യങ്ങള്‍ക്ക് വരെ പ്രപഞ്ച സൃഷ്ടാവായ അള്ളാഹു ആയാത്ത് ഇറക്കണമെങ്കില്‍ അള്ളാഹു പ്രപഞ്ച സൃഷ്ടാവ് അല്ല ആയിഷ പറഞ്ഞപോലെ " മുഹമ്മദിന്റെ ദൈവം തന്നെയാണ് "

ഈ ഹദീസ് കൂടി ശ്രെദ്ധിക്കൂ

حَدَّثَنِي زَكَرِيَّاءُ بْنُ يَحْيَى، حَدَّثَنَا أَبُو أُسَامَةَ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ خَرَجَتْ سَوْدَةُ بَعْدَ مَا ضُرِبَ الْحِجَابُ لِحَاجَتِهَا، وَكَانَتِ امْرَأَةً جَسِيمَةً لاَ تَخْفَى عَلَى مَنْ يَعْرِفُهَا، فَرَآهَا عُمَرُ بْنُ الْخَطَّابِ فَقَالَ يَا سَوْدَةُ أَمَا وَاللَّهِ مَا تَخْفَيْنَ عَلَيْنَا، فَانْظُرِي كَيْفَ تَخْرُجِينَ، قَالَتْ فَانْكَفَأَتْ رَاجِعَةً، وَرَسُولُ اللَّهِ صلى الله عليه وسلم فِي بَيْتِي، وَإِنَّهُ لَيَتَعَشَّى. وَفِي يَدِهِ عَرْقٌ فَدَخَلَتْ فَقَالَتْ يَا رَسُولَ اللَّهِ إِنِّي خَرَجْتُ لِبَعْضِ حَاجَتِي فَقَالَ لِي عُمَرُ كَذَا وَكَذَا. قَالَتْ فَأَوْحَى اللَّهُ إِلَيْهِ ثُمَّ رُفِعَ عَنْهُ وَإِنَّ الْعَرْقَ فِي يَدِهِ مَا وَضَعَهُ فَقَالَ " إِنَّهُ قَدْ أُذِنَ لَكُنَّ أَنْ تَخْرُجْنَ لِحَاجَتِكُنَّ ".

ആയിഷ പറയുന്നു :ഹിജാബിന്റെ ആയത്ത് അവതരിച്ച ശേഷം ഒരു ദിവസം തിരുമേനിയുടെ പത്നി സൌദാ വിസര്‍ജനത്തിനായി പുറത്തേക്ക് പോയി. സൌദാ ഒരു തടിച്ച സ്ത്രീയായിരുന്നു. പരിച്ചയമുള്ളവര്‍ക്കാര്‍ക്കും അവരെ കണ്ടാല്‍ മനസിലാകാതിരിക്കില്ല, പുറത്തേക്ക് പോയാപ്പോള്‍ ഉമര്‍ അവരെ കണ്ടു, അദ്ദേഹം പറഞ്ഞു: സൌദാ നിങ്ങളെ എനിക്ക് മനസിലായി, എതു നിലയ്ക്കാണ് നിങ്ങള്‍ പുറത്തേക്ക് പോകുന്നതെന്ന് ചിന്തിച്ചു നോക്കൂ " ഉടനെ സൌദാ മടങ്ങിപ്പോയി തിരുമേനി എന്റെ വീട്ടിലിരുന്നു അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കയ്യില്‍ ഒരു കുറുകിന്‍ കഷണം ഉണ്ടായിരുന്നു, സൌദാ കടന്നു വന്നു പറഞ്ഞു: നബിയെ : ഞാന്‍ വിസര്‍ജനത്തിനാവിശ്യത്തിനായി പുറത്ത് പോയപ്പോള്‍ അപ്പോഴാണ്‌ അള്ളാഹു തിരുമേനിക്ക് സന്ദേശം നല്‍കിയത് , ദിവ്യബോധനം സ്വീകരിച്ച ശേഷവും തിരുമേനി കയ്യിലുണ്ടായിരുന്ന എല്ലിന്‍ കഷ്ണം കയ്യില്‍ തന്നെ പിടിച്ചിരിക്കുകയായിരുന്നു എന്നിട്ട് അവിടുന്ന് അരുളി " നിങ്ങള്‍ക്ക് കക്കൂസില്‍ പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നു. "




Sahih al-Bukhari :
5113 
Arabic reference : Book 67, Hadith 50
Source : http://sunnah.com/urn/44730

കക്കൂസില്‍ പോകാന്‍ വരെ വെളിപാട് ഇറക്കുന്ന ദൈവം
വേണ്ടാ. ഇതില്‍ കൂടുതല്‍ ഒരു തെളിവും വേണ്ടതില്ല എന്ന് അത്യാവശ്യം ബുദ്ധിയുള്ളവര്‍ക്ക് മനസിലായികാനും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Courtesy ; EA Jabbar
Share:

0 comments:

Post a Comment

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates