* നമ്മുടെ ദാസന് നാം
അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍
സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍
കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും
വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത് ). [2:23] http://quran.com/2/23
* അതല്ല, അദ്ദേഹം ( നബി ) അത്
കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? ( നബിയേ, ) പറയുക: എന്നാല്‍
അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ
നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍
സത്യവാന്‍മാരാണെങ്കില്‍. [10:38] http://quran.com/10/38
* അതല്ല, അദ്ദേഹം അത്
കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപേലെയുള്ള
പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ.
അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍
വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. [11:13] http://quran.com/11/13
* ( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. [17:88] http://quran.com/17/88
ഈ വചനം ആണ് മുസ്ലിം സുഹൃത്തുക്കള്‍ ഇസ്ലാം വലിയ സംഭവം ആണ് എന്ന് പറഞ്ഞു പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നത് !!! ഈ വചനത്തില്‍ എന്ത് ദൈവീകതയാണ് ഉള്ളത് ??? ദൈവം എന്തിനു അദ്ദേഹത്തിന്റെ ആയിരകണക്കിന് സൃഷ്ടികള്‍ ഒന്ന് മാത്രം ആയ മനുഷ്യരെ മറ്റൊരു ഖുര്‍ആന്‍ ആയത്ത് എഴുതാന്‍ വെല്ലുവിളിക്കണം ??? ഉദാഹരണത്തിന്....
നിങ്ങളുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്റെ / മകളുടെ അടുത്ത് ചെന്ന് നിങ്ങള്‍ എഴുതിയ പുസ്തകം പൊക്കിപിടിച്ച് നിങ്ങള്‍ പറയുവാണ് "നിങ്ങള്‍ എന്റെ പുസ്തകത്തെപറ്റി
സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍
കൊണ്ടുവരിക " എന്ന് ഇത് കേള്‍ക്കുന്ന നിങ്ങളുടെ സുഹൃത്ത്/ഭാര്യ അപ്പോള്‍ നിങ്ങളെ പറ്റി എന്ത് വിചാരിക്കും ??? നിങ്ങള്‍ വലിയ സംഭവം ആണെന്ന് വിചാരിക്കുമോ ??? അതോ നിങ്ങള്‍ക്ക് വട്ടാണെന് വിചാരിക്കുമോ ???ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം എന്ന് മാത്രമേ എനിക്ക് പറയാന്‍ ഒള്ളൂ !!!!
0 comments:
Post a Comment