ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Wednesday, 26 August 2015

പര്‍വ്വതങ്ങള്‍ ഭൂമിയുടെ ആണികളോ ???

പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? ) [78:7]

ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌ വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും ( അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. ) [16:15]

ഇനി പര്‍വ്വതങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് അറിയാത്തത് കൊണ്ടുള്ള കുഴപ്പങ്ങള്‍ ആണ് മുസ്ലിംകള്‍ക്ക് സംഭവിക്കുന്നത് , പര്‍വ്വതങ്ങള്‍ ആരും ഭൂമിയില്‍ സ്ഥാപിച്ചതല്ല, അത് ഭൂമിയിലെ ഉപരിതലത്തെ വ്യതിയാനം മൂലം ലക്ഷകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മുകളില്‍ രൂപപ്പെടുന്നതാണ് പര്‍വ്വതങ്ങള്‍, നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടാല്‍ അത് പൂര്‍ണ്ണമായും മനസിലാകും. പര്‍വ്വതങ്ങള്‍ ഭൂമിയുടെ ആണികള്‍ ആണോ എന്നും നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടാല്‍ മനസിലാവും.


 



വിശദീകരണം : Mountains were formed as a result of Earth’s tectonic plates smashing together. The Earth’s crust is made up of multiple tectonic plates that still move today as a result of geologic activity below the surface.

Source : BBC Research

1)  ഭൂമികുലുക്കത്തിനുള്ള കാരണങ്ങള്‍
ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു. ഭൂകമ്പങ്ങൾ ദുരന്തകാരണമാകാറുണ്ട്. ഭൂമിയുടെ ഉള്ളിൽ നടക്കുന്ന രണ്ടുതരം കാര്യങ്ങൾ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്.

2) ഇനി പര്‍വ്വതങ്ങളെ ആണികള്‍ ആക്കിയത് ഭൂമി ഇളകാത്തിരിക്കാന് എന്ന് ഖുര്‍ആന്‍ പറയുന്നു, അപ്പോള്‍ ഖുര്‍ആന്‍ അടിസ്ഥാനം ആക്കി ലോകത്ത് ഭൂമികുലുക്കം ഉണ്ടാവേനെ പാടില്ല, കാരണം ഇന്ന് ഈ ഭൂമിയില്‍ ലക്ഷകണക്കിന് പര്‍വ്വതങ്ങള്‍ ഉണ്ട്. ഇനി ഖുറാനിലെ യുക്തി നോക്കാം ( ഉദാഹരണം മാത്രം )



ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു [16:15]. അല്ലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കുക ഭൂമി ഇളകാതിരിക്കുവാന്‍ ഭൂമിക്കുള്ളില്‍ കുറെ പര്‍വ്വതങ്ങള്‍ സ്ഥാപിച്ചിട്ട് എന്ത് കാര്യം ?? രണ്ടാമത്തെ ചിത്രത്തിലേത് പോലെ ആണ് ആണ് എങ്കില്‍ ഖുര്‍ആന്‍ പറയുന്നത് ശെരിയാണ്, ആരുടെ ഭാരം കൊണ്ടും ഭൂമി ഇളകില്ല.. കാരണം അത് ഒന്നില്‍ തറച്ചു വെച്ചിരിക്കുകയാണ്. എന്നാല്‍ അല്ലെ ഭൂമില്‍ ഇളകാതിരിക്കൂ. ( മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം ഒരു ഉദാഹരണം മാത്രം ആയി കാണുക )


* അഥവാ, ഭൂമിയെ നിരന്ന ഒരു സ്ഥലം ആക്കിയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന്‌ ഉറപ്പ്‌ നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ? ) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല. [27:61]

ഈ ആയത്തിനുള്ള Tafsir Ibn Kathir വിവരണം കൂടി നോക്കുക. ഇതില്‍ പറയുന്നത് ഭൂമി ഉറപ്പിച്ചു ഇളക്കമില്ലാത്ത രീതിയില്‍ നിര്‍ത്തിയിരിക്കുന്ന Adobe ( വാസസ്ഥാനം ) ആണ് എന്ന്, അതായത് ഭൂമി കറങ്ങുന്നില്ല ഒരു നിശ്ചിത സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് എന്ന് ഈ ആയത്തിന് ഇബനു കതിര്‍ വിവരണം നല്‍കുന്നത്.

(61. Is not He Who has made the earth as a fixed abode, and has placed rivers in its midst, and has placed firm mountains therein, and has set a barrier between the two seas (of salt and sweet water) Is there any ilah (god) with Allah Nay, but most of them know not!) Allah says:
 ﴿أَمَّن جَعَلَ الاٌّرْضَ قَرَاراً﴾

(Is not He Who has made the earth as a fixed abode,) meaning, stable and stationary, so that it does not move or convulse, because if it were to do so, it would not be a good place for people to live on. But by His grace and mercy, He has made it smooth and calm, and it is not shaken or moved. This is like the Ayah,
﴿اللَّهُ الَّذِى جَعَـلَ لَكُـمُ الاٌّرْضَ قَـرَاراً وَالسَّمَآءَ بِنَـآءً﴾

ഇതില്‍ നിന്ന് വ്യക്തമാകുന്നത് ചിത്രം രണ്ടു പോലെ തന്നെയാണ് ഖുറാനിലെ ഭൂമിയുടെ ഘടന.

( വിശ്വസയോഗ്യമാകത്തവര്‍ Tafsir Ibn Kathir വായിച്ചു നോക്കി അന്യോഷണം നടത്തിയ ശേഷം മാത്രം വിശ്വസിക്കുക )

Share:

0 comments:

Post a Comment

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates