ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Friday, 14 August 2015

പാപം ചെയ്യിക്കാനും വഴിപിഴപ്പിക്കാനും അള്ളാഹു !!!



Abu Huraira reported Allah's Messenger (may peace be upon him) having said: By Him in Whose Hand is my life, if you were not to commit sin, Allah would sweep you out of existence and He would replace (you by) those people who would commit sin and seek forgiveness from Allah, and He would have pardoned them.

അബു ഹുറൈറ പ്രവാചകനോട് റിപ്പോര്‍ട്ട്‌ ചെയ്തു എന്നിട്ട് പറഞ്ഞു: ആരുടെ കയ്യിലാണോ എന്റെ ജീവൻ ഇരിക്കുന്നത്, നിങ്ങള്‍ പാപം ചെയ്തില്ലെങ്കില്‍ അള്ളാഹു നിങ്ങളെ നശിപ്പിച്ചു നിങ്ങള്‍ക്ക് പകരം പാപം ചെയ്യുന്നവരെ അള്ളാഹു പകരം വെക്കും എന്നിട്ട് അവര്‍ അല്ലാഹുവിനോട് അവര്‍ പാപമോചനം നേടുകയും ചെയ്യും അങ്ങനെ അള്ളാഹു അവര്‍ക്ക് മാപ്പ് നല്‍കുയും ചെയ്യും.


Sahih Muslim Book 37 The Book Pertaining to Repentance and Exhortation to Repentance (Kitab Al-Tauba) Hadith Number : 6622

Link : http://www.searchtruth.com/book_display.php?book=37&translator=2&start=10&number=6619
Link  : http://sunnah.com/muslim/50/13

അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി ( പ്രകൃതി ) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു. [4:119] http://quran.com/4/119

ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന്‌ പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല. [4:413] http://quran.com/4/143


ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട്‌ പിശാചുക്കളെയാണ്‌ അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്‌. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്യുന്നു. [7:30] http://quran.com/7/30


വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിനായി തന്നെയാണ്‌ അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത്‌ വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല. [17:15] http://quran.com/17/15


എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത്‌ നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. [35:8] http://quran.com/35/8


അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന്‌ അതിന്‌ ശേഷം യാതൊരു രക്ഷാധികാരിയുമില്ല. ശിക്ഷ നേരില്‍ കാണുമ്പോള്‍ ഒരു തിരിച്ചുപോക്കിന്‌ വല്ല മാര്‍ഗവുമുണ്ടോ എന്ന്‌ അക്രമകാരികള്‍ പറയുന്നതായി നിനക്ക്‌ കാണാം. [42:44] http://quran.com/42/44


അല്ലാഹുവിന്‌ പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവര്‍ക്ക്‌ ഉണ്ടായിരിക്കുകയുമില്ല. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കിയോ അവന്ന്‌ ( ലക്ഷ്യപ്രാപ്തിക്ക്‌ ) യാതൊരു മാര്‍ഗവുമില്ല. [42:46] http://quran.com/42/46
 
ജനങ്ങളെ നേര്‍വഴിക് നയിക്കാന്‍ വേണ്ടി അള്ളാഹു അയച്ച പ്രവാചകനോട്‌ പാപം ചെയ്യാന്‍ പറയുന്ന അള്ളാഹു ??? മനുഷ്യനെ നേര്‍വഴിക് അല്ലെ ദൈവം നയിക്കേണ്ടത് ??? മുഹമ്മദ്‌ മക്കയിലെ ജനങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ വന്ന പ്രവാചകന്‍ ആണ് എന്ന് ഖുറാനും മുസ്ലിംകളും വാഖ്യകസര്‍ത്ത് നടത്തുമ്പോഴും ആ ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുത്ത് ദൈവം പറയുന്നു, അള്ളാഹു ആണ് മനുഷ്യരെ വഴിപിഴപ്പിക്കുന്നത് എന്ന്.വഴിപിഴപ്പിക്കുന്ന ദൈവത്തെ മനുഷ്യന് എന്തിനാണ് ??


ഒരാള്‍ ഇസ്ലാം സ്വീകരിച്ചില്ലെങ്കില്‍ അയാള്‍ എങ്ങനെ വഴിപിഴച്ചവന്‍ ആവും ??? മഹാത്മാഗാന്ധി മുസ്ലിം ആയിരുന്നില്ല !! മദര്‍ തെരേസ മുസ്ലിം ആയിരുന്നില്ല !! ഇവര്‍ ഒന്നും ഇസ്ലാം സ്വീകരിക്കാത്തവര്‍ ആണ് ഇവര്‍ ഒക്കെ വഴിപിഴച്ചവര്‍ ആണോ ?? മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മനുഷ്യര്‍ നേര്‍വഴിയും പിഴച്ചവഴിയും ആകുന്നതെങ്കില്‍ അല്ലാഹുവിന്റെ പാത പിന്തുടരുന്ന മുസ്ലിംകള്‍ ആണ് ലോകത്തിലെ ഏറ്റവും വഴിപിഴച്ചവര്‍ !!! എന്ന് നിസംശയം പറയാം...!!!
Share:

0 comments:

Post a Comment

Games

Powered by Blogger.

എന്താണ് ഇസ്ലാം ???

recent posts

Popular Posts

Most Popular

Blog Archive

Blogger templates