ചിന്തിക്കാനും::മനസിലാക്കാനും ::അന്വേഷിക്കാനും ശ്രമിക്കുന്നവർക്ക് ഈ ബ്ലോഗ് ഒരു നല്ല അനുഭവം ആയിരിക്കും. [ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളത് വ്യക്തമായ തെളിവ്‌ സഹിതം മാത്രമേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളൂ ]

Business

Sunday, 31 January 2016

അല്ലാഹു പറയുന്ന പല കാര്യങ്ങളിലും യാതൊരു ഉറപ്പില്ലാ !!!!

സുഹൃത്തുക്കളെ , മുസ്ലിംകളുടെ ദൈവം ആയ അള്ളാഹുവിനു പല കാര്യങ്ങളിലും , പറയുന്നതിലും ചെയ്യുന്നതിലും അത് സംഭവിക്കുമോ ഇല്ലയോ , ചെയ്യുമോ ഇല്ലയോ എന്നൊന്നും യാതൊരു ഉറപ്പും ഇല്ലാ, കൂടാതെ പല ആയത്തുകളിലും അല്ലാഹുവിനു സംശയങ്ങള്‍ നിലനില്‍ക്കുന്നു !!! ഇതാണോ ദൈവം സങ്കല്പം... "നിങ്ങള്‍ ജീവിതാവസാനം വരെ എന്നെ പ്രാര്‍ഥിക്കൂ ഞാന്‍ നിന്നെ സഹായിച്ചേക്കാം" എന്ന് പറയുന്ന ദൈവത്തെ നിങ്ങള്‍ പ്രാര്‍ഥിക്കുവോ ??? സംശയങ്ങള്‍ ഉള്ള ദൈവം , മനുഷ്യരോട് സംശയങ്ങള്‍ ചോദിക്കുന്ന ദൈവം ??, എല്ലാം മുന്‍കൂട്ടി അറിയുന്ന ദൈവം എന്നെല്ലാം അല്ലാഹുവിനെ പറ്റി ഖുര്‍ആന്‍ വാചാലന്‍ ആകുമ്പോള്‍, ഖുര്‍ആന്‍ വായിക്കുന്ന ഒരു സാധാരണക്കാരന് സംശയങ്ങളുടെ ഒരു കൂട്ടം മനസ്സില്‍ എത്തി ചേരും , ഈ പുസ്തകം തൊണ്ട തൊടാതെ വിഴുങ്ങുന്ന എല്ലാവര്‍ക്കും ഇത് ദൈവ പുസ്തകം ആണ് , അല്ലാത്തവര്‍ക്ക് വെറും സാധ ഒരു കെട്ടുകഥ മാത്രം !!! എന്നെയും എന്റെ കുടുംബത്തിലെയും വിശ്വാസികള്‍ ആയ എല്ലാവരെയും വിശ്വാസികള്‍ നിന്ന് അവിശ്വസത്തിലേക്ക് നയിച്ചത് ഖുറാനിലെ ഈ കണക്കിന് ഉള്ള വെളിപാടുകള്‍ ആണ്, പിന്നീട് ആയത്തുകളും അത് ഇറങ്ങിയ സന്ദര്‍ഭങ്ങളും വായിച്ചപ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നത് അതിവേഗമയിരുന്നു, ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും വെളിപാടുകള്‍ ഇറങ്ങുകയും, പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുകയും , അത് ശേരിയകൂല്ല എന്ന് തോന്നി അപ്പോള്‍ തന്നെ അടുത്തത് ഇറക്കുകയും , ആവര്‍ത്തനങ്ങളും , വൈരുധ്യങ്ങളും തുടങ്ങി ഒരു പുസ്തകത്തില്‍ എന്തൊക്കെ വരരുത് എന്നൊക്കെ നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം ഖുറാനില്‍ ഉടനീളം ഉണ്ട്. ഈ കിതാബ് വായിച്ചപ്പോള്‍ വെറും ഒരു മനുഷ്യ മസില്‍  ഉദിച്ച കാര്യങ്ങള്‍ മാത്രം ആണ്, മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അല്ലെ ചോദ്യങ്ങള്‍ വരൂ, സംശയങ്ങള്‍ വരൂ ??? വൈരുധ്യങ്ങള്‍ വരൂ ?? ഇതൊക്കെ ഒരു ദൈവത്തിനു വരുകയാണെങ്കില്‍ ഈ ദൈവവും മനുഷ്യ സൃഷ്ടി തന്നെ.. !!!

1) വേദക്കാരില്‍ ഒരു വിഭാഗം ( സ്വന്തം അനുയായികളോട്‌ ) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത്‌ അവിശ്വസിക്കുകയും ചെയ്യുക. ( അത്‌ കണ്ട്‌ ) അവര്‍ ( വിശ്വാസികള്‍ ) പിന്‍മാറിയേക്കാം. [03:72]

2) നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച്‌ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം [03:123]

3) സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം. [03:130]

4) നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം. [03:132]

5) എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. അത്തരക്കാര്‍ക്ക്‌ അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ്‌ നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.[04:98-99]

6) സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ ( വലിയ അശുദ്ധി ) ബാധിച്ചവരായാല്‍ നിങ്ങള്‍ ( കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. [05:06]

7) തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവര്‍ക്ക്‌ ഇത്‌ ( ദിവ്യബോധനം ) മുഖേന നീ താക്കീത്‌ നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. [06:51]

8) നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത്‌ വരെ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച്‌ മറപ്പിച്ച്‌ കളയുന്ന പക്ഷം ഓര്‍മ വന്നതിന്‌ ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അവരുടെ ( അക്രമികളുടെ ) കണക്ക്‌ നോക്കേണ്ട യാതൊരു ബാധ്യതയുമില്ല. പക്ഷെ, ഓര്‍മിപ്പിക്കേണ്ടതുണ്ട്‌. അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം.[06:68-69]

9) അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന്‌ ( മഴയ്ക്കു ) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ ( കാറ്റുകള്‍ ) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം. [07:57]

10) നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. ( നാം പറഞ്ഞു: ) നാം നിങ്ങള്‍ക്ക്‌ നല്‍കിയത്‌ മുറുകെപിടിക്കുകയും, അതിലുള്ളത്‌ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. [07:171]

11) അല്ലെങ്കില്‍ മുമ്പ്‌ തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട്‌ പങ്കചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്‌. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന്‌ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍. അപ്രകാരം നാം തെളിവുകള്‍ വിശദമായി വിവരിക്കുന്നു. അവര്‍ മടങ്ങിയേക്കാം. [07:173-174]

12) നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ ( ദൃഷ്ടാന്തങ്ങള്‍ ) മൂലം അവന്ന്‌ ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക്‌ ( അത്‌ ശാശ്വതമാണെന്ന ഭാവേന ) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളിയവരുടെ ഉപമ. അതിനാല്‍ ( അവര്‍ക്ക്‌ ) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന്‌ വരാം. [07:176]

13) അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്‍പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം. [08:57]

14) അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം. [09:18]

15) നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ്‌ നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്‌. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ( അതിന്‍റെ ദോഷവും ) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ ( ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍ ) അവസാനത്തേതിന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത്‌ പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത്‌ കളയുവാനും ( നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്‌. ). നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്‌. നരകത്തെ നാം സത്യനിഷേധികള്‍ക്ക്‌ ഒരു തടവറ ആക്കിയിരിക്കുന്നു. [17:07-08]

16) അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക ( എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും ) അപ്പോള്‍, ആരാണ്‌ ഞങ്ങളെ ( ജീവിതത്തിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരിക? എന്ന്‌ അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന്‌ നീ പറയുക. അപ്പോള്‍ നിന്‍റെ നേരെ ( നോക്കിയിട്ട്‌ ) അവര്‍ തലയാട്ടിക്കൊണ്ട്‌ പറയും: എപ്പോഴായിരിക്കും അത്‌ ? നീ പറയുക അത്‌ അടുത്ത്‌ തന്നെ ആയേക്കാം. [17:51]

17) തന്‍റെ ദാസന്‍റെ മേല്‍ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന്‌ ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന്‌ സ്തുതി. ചൊവ്വായ നിലയില്‍. തന്‍റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത്‌ നല്‍കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌ ഉത്തമമായ പ്രതിഫലമുണ്ട്‌ എന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്‌. അത്‌ ( പ്രതിഫലം ) അനുഭവിച്ച്‌ കൊണ്ട്‌ അവര്‍ എന്നെന്നും കഴിഞ്ഞുകൂടുന്നതായിരിക്കും. അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞവര്‍ക്ക്‌ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയുമാകുന്നു.അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്ന്‌ പുറത്ത്‌ വരുന്ന ആ വാക്ക്‌ ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല. അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ ( അതിലുള്ള ) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.[18:01-06]

18) എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു. എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം. [20:41-44]

19) തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും, അതിന്‌ ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്‌.! അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക്‌ അനുഭവപ്പെട്ടപ്പോള്‍ അവരതാ അവിടെനിന്ന്‌ ഓടിരക്ഷപ്പെടാന്‍ നോക്കുന്നു.( അപ്പോള്‍ അവരോട്‌ പറയപ്പെട്ടു. ) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും, നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. നിങ്ങള്‍ക്ക്‌ വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം. [21:10-13]

20) പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ്‌ എന്നത്രെ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നത്‌. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ? എന്നിട്ട്‌ അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: നിങ്ങളോട്‌ ഞാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌ തുല്യമായ വിധത്തിലാകുന്നു. നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്കറിഞ്ഞ്‌ കൂടാ. തീര്‍ച്ചയായും സംസാരത്തില്‍ നിന്ന്‌ പരസ്യമായിട്ടുള്ളത്‌ അവന്‍ അറിയും. നിങ്ങള്‍ ഒളിച്ച്‌ വെക്കുന്നതും അവന്‍ അറിയും.എനിക്കറിഞ്ഞ്‌ കൂടാ, ഇത്‌ ഒരു വേള നിങ്ങള്‍ക്കൊരു പരീക്ഷണവും, അല്‍പസമയത്തേക്ക്‌ മാത്രമുള്ള ഒരു സുഖാനുഭവവും ആയേക്കാം. [21:108-111]

21)  ( നബിയേ, ) മൂസായ്ക്ക്‌ നാം കല്‍പന ഏല്‍പിച്ച്‌ കൊടുത്ത സമയത്ത്‌ ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. ( ആ സംഭവത്തിന്‌ ) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. പക്ഷെ നാം ( പിന്നീട്‌ ) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട്‌ നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല.പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു. നാം ( മൂസായെ ) വിളിച്ച സമയത്ത്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ ( ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു. ) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം. [28:44-46]

22)  നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന്‌ ( ബഹുദൈവവാദികളോട്‌ ) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ ( പങ്കാളികള്‍ ) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍. അവന്‍ ( അല്ലാഹു ) അവരെ വിളിക്കുകയും, ദൈവദൂതന്‍മാര്‍ക്ക്‌ എന്ത്‌ ഉത്തരമാണ്‌ നിങ്ങള്‍ നല്‍കിയത്‌ എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം.( ശ്രദ്ധേയമാകുന്നു. )അന്നത്തെ ദിവസം വര്‍ത്തമാനങ്ങള്‍ അവര്‍ക്ക്‌ അവ്യക്തമായിത്തീരുന്നതാണ്‌. അപ്പോള്‍ അവര്‍ അന്യോന്യം ചോദിച്ചറിയുകയില്ല. എന്നാല്‍ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവനാരോ, അവന്‍ വിജയികളുടെ കൂട്ടത്തിലായേക്കാം. [28:64-67]

23) അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട്‌ അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം. [30:40-41]

24) ( നബിയേ, ) അവര്‍ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക്‌ അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍ ) അത്‌ നിങ്ങള്‍ക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും ( യഥാര്‍ത്ഥത്തില്‍ ) നിങ്ങള്‍ക്കത്‌ ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. [02:215-216]

25)....... Stay Tuned...



Share:

0 comments:

Post a Comment

Games

Powered by Blogger.

recent posts

Popular Posts

Most Popular

Blogger templates